കൂലിപ്പണിചെയ്ത് ഡോക്ടറാവുകയാണ് മലപ്പുറം കാളികാവിലെ ഇര്‍ഷാദ്

കൂലിപ്പണിചെയ്ത്  ഡോക്ടറാവുകയാണ് മലപ്പുറം കാളികാവിലെ ഇര്‍ഷാദ്

മലപ്പുറം: കൂലിപ്പണിചെയ്ത് ഡേക്ടറാവാന്‍ തെയ്യാറെടുക്കുകയാണ് മലപ്പുറം കാളികാവിലെ ഇര്‍ഷാദ്.
തനിക്ക് തന്റെ മകനെ ഡോക്ടറാക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും പരിഹാസമായിരുന്നു. അതൊക്കെ പണക്കാര്‍ക്ക് പറഞ്ഞ ജോലിയാണെന്നായിരുന്നു അവരൊക്കെ പറഞ്ഞത്. എന്നാല്‍ ഇത്തരംപരിഹാസങ്ങളൊന്നും അബ്ദുല്‍ അസീസിനേയും മകന്‍ ഇര്‍ഷാദിനേയും തളര്‍ത്തിയില്ല. മറിച്ച് കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നേറാനുള്ള പ്രചോദനമായിരുന്നു പലരുടേയും പരിഹാര വാക്കുകളെ ഇവര്‍ ഉള്‍ക്കൊണ്ടത്. അവസാനം ഇര്‍ഷാദിപ്പോള്‍ ഡോക്ടറാവാന്‍ ഒരുങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷം മകന്‍ ടെലസ്‌കോപ്പുംവെച്ച് ഡോക്ടറായി വരുന്നതും കാത്തിരിക്കുകയാണിപ്പോള്‍ അബ്ദുല്‍ അസീസ്. പഠനത്തിന് പിതാവിന് ലഭിക്കുന്ന വരുമാനം മാത്രം പോരാതെ വന്നതോടെ ഒഴിവ് സമയങ്ങളില്‍ കൂലിപ്പണിയെടുത്ത് സ്വരൂപിച്ച പണംകൂടി ഉപയോഗിച്ചാണ് മലപ്പുറം കാളികാവിലെ
ഇര്‍ഷാദ് ഇതുവരെ പഠനംനടത്തിയത്. കരിപ്പായി അബ്ദുല്‍ അസീസിന്റെയും ഖയറുന്നിസയുടെയും മക്കളില്‍ മൂത്തവനായ ഇര്‍ഷാദിനെ ഒരു ഡോക്ടായി കാണണമെന്ന് പിതാവിനായിരുന്ന ഏറ്റവും വലിയ ആഗ്രഹം. ഇന്ന് ഷൊര്‍ണുര്‍ വിഷ്ണു ആയുര്‍വേദ കോളേജില്‍ ബി എ എം എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇര്‍ഷാദ്. പ്ലസ് ടു വരെ ഐസ് വില്‍പ്പന നടത്തിയും മണല്‍ വാരിയുമാണ് ഇര്‍ഷാദ് പഠിച്ചത്. മെഡിക്കല്‍ പ്രവേശന പരീക്ഷയും കോളേജിലെ ചിലവിനു മായി പണം തികയാതെ വന്നപ്പോഴാണ് കെട്ടിടനിര്‍മ്മാണ ജോലികളിലേക്ക് ഇര്‍ഷാദ് ഇറങ്ങിച്ചെന്നത്. ഹോട്ടല്‍, കെട്ടിട നിര്‍മ്മാണം, സിമന്റ് കട്ട നിര്‍മ്മാണം, തുടങ്ങിയ എല്ലാ മേഖലകളിലും ഒഴിവുസമയങ്ങളില്‍ പണിയെടുത്തിരുന്നു. പരിഹാസങ്ങളില്‍ തളരാതെ അവയെ പ്രചോദനകളാക്കി മാറ്റി തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടങ്ങുകയായിരുന്നു അവന്‍. ആ പ്രയാണം ഇന്നും തീര്‍ന്നിട്ടില്ല. ലോക്ക് ഡൗണ്‍ കാലത്തും റോയല്‍ പിക്കിള്‍സ് എന്ന പേരിലുള്ള അച്ചാര്‍ വില്‍പ്പനയും നടത്തുന്നുണ്ട്.

Sharing is caring!