വേങ്ങരയില്‍ 16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ ആറു പേര്‍ അറസ്റ്റില്‍

വേങ്ങരയില്‍ 16കാരനെ പ്രകൃതി വിരുദ്ധ  പീഡനത്തിന്  വിധേയമാക്കിയ  ആറു പേര്‍  അറസ്റ്റില്‍

മലപ്പുറം: വേങ്ങരയില്‍ പതിനാറുകാരനായ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ ആറു പേര്‍ വേങ്ങര പോലീസിന്റെ പിടിയിലായി. പോക്സോ വകുപ്പുകളിലാണ് കേസെടുത്തത്. ഊരകം കീഴ്മുറി നെടുമ്പറമ്പ് സ്വദേശി മുഹമ്മദ് കബീര്‍ (29), ചേറൂര്‍ സ്വദേശി നിസാര്‍ (42), ഐക്കരപ്പടി സ്വദേശി വേങ്ങരയില്‍ സ്റ്റുഡിയോ നടത്തുന്ന ഗോപാലകൃഷ്ണന്‍ (41), മോങ്ങം സ്വദേശി വേങ്ങരയില്‍ ഡ്രൈവിന്ദ് സ്‌കൂള്‍ നടത്തുന്ന പോക്കര്‍ (50), ഊരകം മമ്പീതി സ്വദേശി മുഹമ്മദ്(55), കക്കാട് സ്വദേശി നൗഷാദ് (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷിബു, വേങ്ങര എസ്.ഐ.മാരായ മുഹമ്മദ് റഫീഖ്, അബൂബക്കര്‍, ഉണ്ണികൃഷ്ണന്‍, എ.എസ്.ഐ അഷ്‌റഫ്, അശോകന്‍, സീനിയര്‍ സി.പി.ഒപി. ഷിജു, സുബൈര്‍ എം.പി, സി.പി.ഒ അനില്‍കുമാര്‍, രഞ്ജിത്, ഷബീര്‍, സരിത, ബിന്ദു സെബാസ്റ്റിയന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ്് ചെയ്തത്.

Sharing is caring!