സ്കൂള്‍ പാചക തൊഴിലാളികള്‍ മന്ത്രിമാരുടെ വസതികള്‍ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തും
മലപ്പുറം: കോവിഡ് മൂലം അടഞ്ഞു കിടക്കുന്ന സകൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് ജൂണ്‍ മാസം മുതല്‍ വേതനം ലഭിക്കാത്തതുമൂലം ദാരിദ്യത്തിലും പട്ടിണിയിലുമാണെന്ന് സ്കൂള്‍ പാചക തൊഴിലാളി സംഘടനം (എച്ച്എംഎസ്) മലപ്പുറം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.2017 മുതലുള്ള വേതചന വര്‍ദ്ധനവിന്റെ കുടിശ്ശിക സംഖ്യ സര്‍ക്കാര്‍ നല്കാന് ഉത്തരവിട്ടിട്ടും അത് അനുവദിക്കാന്‍ തയ്യാറാവുന്നില്ല. പ്രതിമാസം 10 ദിവസത്തെ വേതനമെങ്കിലും 5500 രൂപ ഉടന്‍ അനുവദിക്കുക, വേതന വര്‍ദ്ധനവിന്റെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഒക്ടോബര്‍ 12 മുതല്‍ മന്ത്രിമാരുടെ വസതികള്‍ക്ക് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തും. ഇതിന്റെ ഭാഗമായി ഭരണപക്ഷത്തെ എല്ലാ എം എല്‍ മാര്‍ക്കും ജില്ലാ കമ്മിറ്റികള്‍ നിവേദനം നല്കി. പി. വി. അന്‍വര്‍ എം എല്‍ എ ക്ക് മലപ്പുറം ജില്ലാ കമ്മിറ്റി നിവേദനം നല്കി. ജില്ലാ പ്രസിഡന്റ് കെ എം സുശീല, അബ്ദുള്ളക്കുട്ടി മമ്പാട്, പാറക്കല്‍ ശരീഫ്, ഹംസ എടക്കര, സുലൈഖ ഓടായിക്കല്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു
RECENT NEWS
നിറം പോരെന്ന് പറഞ്ഞ് അവഹേളനം; നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്