മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു. കണ്ണമം​ഗലം എടക്കാപറമ്പിൽ സ്വ​ദേശി പണ്ടാരപ്പെട്ടി അബ്ദുൽഖാദർ ആണ് മരിച്ചത്.ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വിദ​ഗ്​ദ ചികിത്സയ്ക്ക് ജിദ്ദയിൽ എത്തിയതായിരുന്നു. വെള്ളിയാഴ്ചയാണ് മരിച്ചത്.

രണ്ടര പതിറ്റാണ്ടിലേറെയായി ജിസാനിനടുത്ത് സബിയയിൽ ബൂഫിയ നടത്തി വരികയായിരുന്നു. ജിദ്ദ മഹ്ജർ കിങ് അബ്ദൽ അസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Sharing is caring!