കോവിഡ് ബാധിച്ച് വേങ്ങര സ്വദേശി മക്കയിൽ മരണപ്പെട്ടു

കോവിഡ് ബാധിച്ച് വേങ്ങര സ്വദേശി മക്കയിൽ മരണപ്പെട്ടു

മക്ക : ജിദ്ദ കേന്ദ്രമാക്കി  പച്ചക്കറി കച്ചവടം നടത്തിയിരുന്ന വേങ്ങര കണ്ണമംഗലം വാളകുട സ്വദേശി മേക്കറുമ്പിൽ അലിഹസ്സൻ ഇന്ന് രാവിലെ മക്ക ഈസ്റ്റ്‌ അറഫ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. കോവിഡ് ബാധിതനായി കുങ്ഫുദയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആഴ്ചകൾക്ക് മുമ്പ് വിദഗ്ദ്ധ ചികിത്സക്കായി മക്കയിലെ അൽനൂർ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുറച്ച് നാളായി വെൻറിലേറ്ററിൽ പ്രവേശിപ്പിച്ച് കൃത്രിമ ശ്വാസം നൽകി വരികയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് മക്കയിലെ കോവിഡ് ഹോസ്പിറ്റലായ ഈസ്റ്റ്‌ അറഫ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായില്ല.

ഇന്ന് പുലർച്ചയോടെ ഈസ്റ്റ്‌ അറഫ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണാനന്തര കർമ്മങ്ങൾ പൂർത്തിയാക്കി മൃദദേഹം മക്കയിൽ ഖബറടക്കും. സാമൂഹിക സേവന മേഖലയിലെ സ്വകാര്യ സാനിധ്യമായിരുന്നു മരണപെട്ട അലി ഹസൻ.

Sharing is caring!