സെവൻസ് കളിക്കാൻ മലപ്പുറത്തെത്തിയ ഘാന താരങ്ങൾ ഒടുവിൽ സ്വദേശത്തേക്ക് യാത്രയായി.

അരീക്കോട് : കോവിഡിൽ കേരളത്തിൽ കുടുങ്ങിയ ഘാന ഫുട്ബോൾ താരങ്ങൾ ഒടുവിൽ നാട്ടിലേക്ക് മടങ്ങി. മലപ്പുറത്തിന്റെ സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചത്. ജോസഫ് മുഗ്രെയും അബൂബക്കർ ഗരിബയും 9 മാസം മുൻപാണ് സെവൻസ് കളിക്കാനായി മലപ്പുറത്തെ അരീക്കോടെത്തിയത്.
ജോസഫ് മുഗ്രെ അമ്മയുടെ ചികിത്സ ചെലവിനുള്ള പണം കളിച്ച് സമ്പാദിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കോവിഡ് എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു. കഴിഞ്ഞ സീസണുകളിലെ സെവൻസ് ഫൈവ്സ് മൈതാനങ്ങളിലെ ശ്രദ്ധേയമായ താരങ്ങളായിരുന്നു ഇരുവരും.
ഫുട്ബോൾ സ്നേഹികളുടെ സഹായത്താൽ ഇവർക്ക് ടിക്കറ്റ് ,വിസ, യാത്രാ ചെലവ് എല്ലാം നൽകി ഇരുവരും കഴിഞ്ഞ ദിവസം ഘാനയിലേക്ക് മടങ്ങി. ഇതിനൊപ്പം സ്നേഹസമ്മാനമായ് ഫുട്ബോളും നൽകിയാണ് കൊച്ചിയിൽ നിന്നും ഇവരെ യാത്ര അയച്ചത്.
പൊതുപ്രവർത്തകനായ സൈഫുദ്ധീൻ കണ്ണനാരി, ലാല അരീക്കോട് ,നൗഷർ കല്ലട, അഷ്റഫ് കുഴിമണ്ണ, തുടങ്ങിയവരുടെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെയാണ് ഇവർ നാട്ടിലേക്ക് പറന്നത്. ഇവർ താമസിച്ചിരുന്ന ചെമ്രകാട്ടൂരിലെ യുവാക്കളും ഇവരെ കേരളത്തിലെത്തിച്ച മാനേജറും സഹായത്തിനെത്തി. കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബ്ദുൽ കരീം യാത്ര രേഖകൾ കൈമാറി. ഡി എഫ് എ സെക്രട്ടറി എൻ അബ്ദുസലാം, ഡോ അഫീഫ് തറവട്ടത്ത്, മാനേജർ പ്യാരി തുടങ്ങിയവരും പങ്കെടുത്തു.
RECENT NEWS

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു
എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ള വികസനം - മന്ത്രി പി. എ മുഹമ്മദ് റിയാസ്