വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയുടെ വീട്ടിലെത്തി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അലസിപ്പിക്കാനും ശ്രമം

വിവാഹ വാഗ്ദാനം നല്‍കി   ദളിത് യുവതിയുടെ വീട്ടിലെത്തി  ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അലസിപ്പിക്കാനും ശ്രമം

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയുടെ വീട്ടിലെത്തി പലതവണ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭര്‍ഭിണിയാക്കിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.
മലപ്പുറം മങ്കട വടക്കാങ്ങര സ്വദേശിയും മക്കരപ്പറമ്പ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ഫെബിന്‍ വേങ്ങശ്ശേരിയെ(37) പെരിന്തല്‍മണ്ണ എ എസ് പി ഹേമലതയുടെ നേതൃത്വത്തില്‍ ഇന്നാണ് അറസ്റ്റ് ചെയ്തത്. 2020 മാര്‍ച്ച് മുതല്‍ യുവതി താമസിക്കുന്ന വീട്ടിലെത്തി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് അന്യായ കാരി ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ പ്രതി നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് അവശനിലയിലായ യുവതിയെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മങ്കട പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കേസിന്റെ അന്വേഷണം പെരിന്തല്‍മണ്ണ ഏ എസ് പി ഹേമലത ഐപിഎസ് ഏറ്റെടുക്കുകയാണ് ഉണ്ടായത്. മഞ്ചേരി എസ് സി എസ് ടി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഏ എസ് പി ഹേമലത ഐിഎസ് നേതൃത്വത്തില്‍ മങ്കട ഇന്‍സ്‌പെക്ടര്‍ സി എന്‍ സുകുമാരന്‍, മങ്കട എസ് ഐ പ്രദീപ്കുമാര്‍ ബി,
പെരിന്തല്‍മണ്ണ ഏഎസ്പിയുടെ ഇന്‍വെസ്റ്റിഗേഷന്‍ സ്‌കോഡ് അംഗങ്ങളായ സബ്ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍ കെ, ശശികുമാര്‍ കെ, ശ്രീകുമാര്‍ ടി, കൃഷ്ണകുമാര്‍, മനോജ്, മങ്കട സ്റ്റേഷനിലെ സിപിഒമാരായ രഘുനാഥ് ,രാജീവ്, നസീര്‍ കൂട്ടില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അതേ സമയം മക്കരപ്പറമ്പില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ഫെബിന്‍ വേങ്ങശ്ശേരിയുടെ അറസ്റ്റ് വൈകുന്നതില്‍ ദുരുഹതയുണ്ടെന്നാരോപിച്ചും ദളിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എപി ഉണ്ണികൃഷ്ണന്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം ഇന്നലെ അറിയിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഭരണ സ്വാധീനത്താല്‍ ഒരുപ്രതി രക്ഷപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. ഇരയായ കുട്ടിക്കും കുടുംബത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും നീതി ഉറപ്പാക്കണമെന്നും എ.പി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

Sharing is caring!