16കാരനെ പ്രകൃതിവിരുദ്ധ പീഡത്തിനിരയാക്കിയ ദര്‍സ് അധ്യാപകനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

16കാരനെ പ്രകൃതിവിരുദ്ധ   പീഡത്തിനിരയാക്കിയ  ദര്‍സ് അധ്യാപകനെ  വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

വളാഞ്ചേരി: 16 കാരനെ പ്രകൃതിവിരുദ്ധ പീഢത്തിനിരയാക്കിയ ദര്‍സ് അധ്യാപകനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തില്‍ വീട്ടില്‍ ആബിദ് കോയ തങ്ങ (29 )ളെയാണ് വളാഞ്ചേരി സ്റ്റേഷന്‍ എസ്.എച്ച്.ഒ. എം കെ ഷാജി അറസ്റ്റ് ചെയ്തത്. എടയൂരിലെ ബൈജത്തുല്‍ ഉലൂം ദര്‍സിലെ വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ കേസ്സെടുത്ത വളാഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2019 ഡിസംബര്‍ മുതല്‍ ഇയാള്‍ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കി എന്നാണ് പരാതി. സ്ഥാപനത്തിലെ മറ്റു കുട്ടികളെ കൂടി ചോദ്യം ചെയ്യുമെന്നും, കൂടുതല്‍ കുട്ടികള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വളാഞ്ചേരി സ്റ്റേഷന്‍ എസ്.എച്ച്.ഒ. എം കെ ഷാജി പറഞ്ഞു. സ്റ്റേഷന്‍ എസ്.എച്ച്.ഒ. എം കെ ഷാജി, എസ്. ഐ. മധുബാലകൃഷ്ണന്‍, എ.എസ്.ഐ. ഇഖ്ബാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Sharing is caring!