കടയില്‍ കയറി മേശവലിപ്പില്‍ നിന്ന് പണംമോഷ്ടിച്ച യുവാവ് അറസ്റ്റില്‍

കടയില്‍ കയറി  മേശവലിപ്പില്‍ നിന്ന് പണംമോഷ്ടിച്ച യുവാവ് അറസ്റ്റില്‍

തിരൂര്‍: കടയില്‍ കയറി മേശവലിപ്പില്‍ നിന്നും പണം കവര്‍ന്ന് കടന്നു കളയാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി കറുത്തമാക്കാണ്ട കത്തുവീട്ടില്‍ ബദറുദ്ദീന്‍ (30) ആണ് അറസ്റ്റിലായത്.ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ കൂട്ടായിയിലെ കുഞ്ഞുമൊയ്തീന്റെ പുരക്കല്‍ സെക്കീറിന്റെ കടയില്‍ നിന്നാണ് പണം അപഹരിച്ചത്. തിരൂരില്‍ നിന്നും പോലീസെത്തി അഞ്ചു മണിയോടെ അറസ്റ്റ് ചെയ്തു.ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Sharing is caring!