വിക്ടേഴ്സിലെ ക്ലാസുറപ്പിക്കാന്‍ മലപ്പുറത്തിന്റെ ‘ഫസ്റ്റ് ബെല്‍’
മലപ്പുറം: വിക്ടേഴ്സ് ചാനല്‍ വഴി പഠനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ മലപ്പുറത്ത് മുഴങ്ങുന്നത് ഒന്നല്ല, രണ്ട് ഫസ്റ്റ് ബെല്‍. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ ക്ലാസിന് സഹായകരമായ വേറിട്ട പഠനപ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളിലെത്തിക്കുന്ന പദ്ധതിയായ എം.ഇ.ഡി.ഒ.സി.എസ്(മലപ്പുറം എഡ്യൂക്കേഷണല്‍ ഡിസ്ട്രിക്ട് ഓണ്‍ലൈന്‍ ക്ലാസ് സപ്പോര്‍ട്ടിംഗ് മെറ്റീരിയല്‍ സ് ) നടപ്പാക്കിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ പ്രിയങ്കരമാകുന്ന ഈ പദ്ധതി 104 ഹൈസ്‌ക്കൂളുകളിലെ എട്ടുമുതല്‍ 10 വരെ ക്ലാസുകളിലാണ് നടപ്പാക്കിയിരിക്കുന്നത്. വിക്ടേഴ്സ് ചാനലിലെ ക്ലാസുകള്‍ പരിഗണിക്കാതെ സ്‌കൂളുകള്‍ സമാന്തരമായി പ്രത്യേക ക്ലാസുകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ഈ ഘട്ടത്തിലാണ് ഒരോ ദിവസവും വിക്ടേഴ്സ് ചാനലില്‍ വരുന്ന പാഠ ഭാഗങ്ങളെ അടിസ്ഥാനമാക്കി പ്രഗല്‍ഭരമായ അധ്യാപകരുടെ നേതൃത്വത്തില്‍ സപ്പോര്‍ട്ടിംഗ് മെറ്റീരിയല്‍ ഡിജിറ്റല്‍ രൂപത്തില്‍ പുറത്തിറക്കുന്നത്.
വര്‍ക്ക് ഷീറ്റുകള്‍, ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, സംശയ നിവാരണത്തിന് ഓഡിയോ , വീഡിയോ ക്ലിപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നപ്രവര്‍ത്തനങ്ങളാണ് നല്‍കുന്നത്.
ആരോഗ്യവകുപ്പിന്റെ കൊവിഡ് നിര്‍ദേശങ്ങള്‍ ഓരോ പ്രവര്‍ത്തനങ്ങളുടെയും മുകളില്‍ തന്നെ നല്‍കുന്നത് വിദ്യാര്‍ഥികളില്‍ കൊവിഡിനെതിരേ ജാഗ്രതയുണ്ടാക്കുന്നതിന് സഹായിക്കുന്നു. ഡി.ഇ.ഒ ഷാജന്‍, എച്ച്.എം ഫോറം സെക്രട്ടറി അബ്ദുല്‍ നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ റിസോഴ്സ് അധ്യാപകര്‍ ചേര്‍ന്ന് തയാറാക്കുന്ന ടൈം ടേബിള്‍ അനുസരിച്ച് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഈ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നു.104 സ്‌കൂളുകളിലേയും ഓരോ വിഷയത്തിലെയും സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍മാര ഉള്‍പ്പെടുത്തി ഡി.ഇ.ഒയും, ഫോറം സെക്രട്ടറിയും റിസോര്‍സ് അധ്യാപകരും ഉള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇത് കുട്ടികളില്‍ എത്തിക്കുന്നത് .
വിവിധ വിഷയങ്ങളുടെ ജില്ലാതല റിസോര്‍സ് അധ്യാപകരുടെ ഗൂഗിള്‍ മീറ്റ് രണ്ടാഴ്ചയിലൊരിക്കല്‍ ഡി.ഇ.ഒ, എച്ച്.എം ഫോറം സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നു. നല്‍കുന്ന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനായി വിവിധ സ്‌കൂളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഗൂഗിള്‍ മീറ്റ് ഡി.ഇ.ഒ മാസത്തില്‍ ഒരിക്കല്‍ നടത്തുന്നു. പ0ന പ്രവര്‍ത്തനങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഹെഡ്മാസ്റ്റര്‍മാരുടെ യോഗവും ചേരുന്നു. വാട്സാപ്പ് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങളുടെ പ്രിന്റൗട്ട് പി.ടി.എ.യുടെ സഹായത്തോടെ നല്‍കുന്നു .
ഓരോ വിഷയങ്ങളുടെയും ജില്ലാ റിസോഴ്സ് അധ്യാപകരായ മധു(മലയാളം), സി.എച്ച് അബ്ദുല്‍ ഫാറൂഖ്( അറബി), നാരായണന്‍ അടിതിരിപ്പാട്(സംസ്‌കൃതം) റഷീദ്( ഉര്‍ദു), ഉദയകുമാര്‍(ഹിന്ദി), മുഹമ്മദ് കുട്ടി മരതം കോടന്‍(സാമൂഹ്യ ശാസ്ത്രം), എം.പി ദീപക്ക്(ഫിസിക്സ്), ഖാലിദ്(കെമിസ്ട്രി) റഷീദ് ഓടക്കല്‍( ബയോളജി) സുനില്‍ കെ ജോസഫ്(കണക്ക്) എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രഗല്‍ഭരായ അധ്യാപകരാണ് നാലു ഘട്ടം പൂര്‍ത്തിയാക്കിയ ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഉന്നത നിലവാ
രം പകര്‍ത്തുന്നതിനാല്‍ ഈ പഠന പ്രവര്‍ത്തനങ്ങള്‍ ജില്ലക്ക് പുറത്ത് പല വിദ്യാലയങ്ങളിലും നിരവധി വിദ്യാഭ്യാസ ബ്ലോഗുകളിലും ഉപയോഗിക്കുന്നുണ്ട് . അടുത്ത ആഴ്ച ആരംഭിക്കുന്ന ആറാം ഘട്ടത്തിനുള്ള തയാറെടുപ്പിലാണ് ജില്ലയിലെ അധ്യാപകര്‍.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




