മന്ത്രി കെ.ടി.ജലീല്‍ തിന്മകളുടെ വിഷവൃക്ഷം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്

മന്ത്രി കെ.ടി.ജലീല്‍  തിന്മകളുടെ വിഷവൃക്ഷം:  എം.എസ്.എഫ് സംസ്ഥാന  പ്രസിഡന്റ് പി.കെ.നവാസ്

വളാഞ്ചേരി: മന്ത്രി കെ.ടി.ജലീല്‍ നന്മയുടെ പൂമരമല്ല; തിന്മകളുടെ വിഷവൃക്ഷമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയും ഇ.ഡിയും ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാര്‍ത്ഥി രോഷം പ്രതിഷേധ പരിപാടിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദര്‍ശത്തിന്റെ അപ്പോസ്തലനായി വേഷം കെട്ടി ഒരു മുടിനാരിഴപോലും സത്യം പറയാതെ നുണ ഫാക്ടറിയുടെ ബ്രാന്‍ഡ് അംബാസിഡറായ മന്ത്രി ജലീല്‍ പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അധികാരം മനുഷ്യനെ ദുഷിപ്പിക്കും, പരമാധികാരം പരമമായി ദുഷിപ്പിക്കും എന്നതിന്റെ തെളിവാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ തലത്തില്‍ തുടക്കം കുറിച്ച വിദ്യാര്‍ത്ഥി രോഷം പ്രതിഷേധ പരിപാടി ഇന്ന് ജില്ലയിലെ വിവിധ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്നതാണ്.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എം.ഗഫൂര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മുസ്ലിംലീഗ് കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് സി.എച്ച്. അബൂയൂസുഫ് ഗുരുക്കള്‍, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, പ്രവാസിലീഗ് സംസ്ഥാന സെക്രട്ടറി സലാം വളാഞ്ചേരി, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ.ജവാദ്, സീനിയര്‍ വൈസ്പ്രസിഡന്റ് കെ.എന്‍.ഹക്കീം തങ്ങള്‍, ഭാരവാഹികളായ അഡ്വ: ഖമറുസമാന്‍ മൂര്‍ക്കത്ത്, കെ.എം.ഇസ്മായില്‍, ടി.പി.നബീല്‍, റാഷിദ് കൊക്കൂര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ: ഒ.പി.റഊഫ്, ഫഹദ് കരേക്കാട്, നദീം ഒള്ളാട്ട്, മുസ്ലിം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് എം.പി.ഇബ്രാഹിം മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി അഡ്വ:പി.പി.ഹമീദ്, വളാഞ്ചേരി മുനിസിപ്പല്‍ പ്രസിഡന്റ് സി.എം.റിയാസ്, ജനറല്‍ സെക്രട്ടറി മുജീബ് വാലാസി, എം.എസ്.എഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.പി.അന്‍വര്‍ സാദാത്ത്, പി.ടി.റാഷിദ്, സഫ്വാന്‍ മാരാത്ത്, സൈന്‍ സഖാഫ് തങ്ങള്‍, ഹക്കീം പൈങ്കണ്ണൂര്‍, ആഷഖ് കോല്‍ക്കളം എന്നവര്‍ സംബന്ധിച്ചു.

Sharing is caring!