തിരുകേശത്തിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുകേശത്തിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തിരുകേശം ബോഡിവേസ്റ്റാണെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വിവരങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്.
എന്താ സംശയം? പറഞ്ഞത് പറഞ്ഞതു തന്നെയാണ്. നിങ്ങളുടെ ആരുടെയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല നിലപാട് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സ്വര്‍ണക്കടത്ത് വിഷയത്തില്‍, വിശുദ്ധ ഖുര്‍ആനിനെ പ്രതിപക്ഷം അനാവശ്യമായി
വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചപ്പോഴാണ് മുന്‍പ് തിരുകേശ വിഷയത്തില്‍ പിണറായി വിജയന്‍ സ്വീകരിച്ച നിലപാട് വീണ്ടും ചര്‍ച്ചയായത്. 2012ല്‍ സംസ്ഥാന സെക്രട്ടറിയായിരിക്കവേയാണ് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തിരുകേശം ബോഡി വേസ്റ്റ് മാത്രമാണെന്ന വിവാദ പരാമര്‍ശം പിണറായി വിജയന്‍ നടത്തിയത്.

നമ്മുടെ ശരീരത്തില്‍ നിന്നുള്ളത് വേസ്റ്റ് തന്നെയാണെന്നും ചിലര്‍ അത് കൊണ്ടു നടക്കുന്നുവെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇതിനെതിരേ വ്യാപക പ്രതിഷേധം അന്ന് ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നുതന്നെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

Sharing is caring!