പൗരന്റെ ജീവന് നിലനിര്‍ത്താനും ചികിത്സ ലഭ്യമാക്കാനും സമരം ചെയ്യേണ്ടി വരുന്നത് ഭരണഘടനയുടെ അന്തസ്സിന് കളങ്കമാണെന്നും ജനാധിപത്യ രാജ്യത്ത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും ജാഫര്‍ അലി ദാരിമി
മലപ്പുറം: ഒരു പൗരന്റെ ജീവന് നിലനിര്‍ത്താനും ചികിത്സ ലഭ്യമാക്കാനും സമരം ചെയ്യേണ്ടി വരുന്നത് ഭരണഘടനയുടെ അന്തസ്സിന് കളങ്കമാണെന്നും ജനാധിപത്യ രാജ്യത്ത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി പറഞ്ഞു.
പി.ഡി.പി.സംഘടിപ്പിച്ച സമരജ്വാലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പി.സി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ഡി.പി.ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി ശാരീരിക അസ്വസ്ഥതകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് വിദഗ്ദ പരിശോധനക്കായി ബംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല.
വൃക്കയുമായി ബന്ധപ്പെട്ട രോഗാവസ്ഥ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തിരമായി രണ്ട് സര്‍ജറി ഉള്‍പ്പെടെ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. മഅ്ദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പി.ഡി.പി. നേതാക്കള്‍ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയെങ്കിലും നാളിതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനിയുടെ നീതിക്ക് വേണ്ടി ജീവന്റെ വിലയുള്ള പോരാട്ടമാണ് നടക്കുന്നതെന്നും ഇടപെട്ടേ തീരുവെന്നും ജാഫര്‍ അലി ദാരിമി പറഞ്ഞു.
പി.സി.എഫ് ജില്ലാ വൈസ് പ്രസിഡന്റ് നസീര്‍ കുണ്ടംചിന അദ്ധ്യക്ഷത വഹിച്ചു. പി.ഡി.പി ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന സെക്രട്ടറി ശശി പൂവന്‍ചിന, പി.എച്ച്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹുസൈന് കെ.ടി, പി.സി.എഫ് ജില്ലാ പ്രസിഡന്റ് ഷരീഫ് മാഞ്ചേരി,ജില്ലാ വൈസ് പ്രസിഡന്റ് ചേക്കുപാലാണി, ഭാരവാഹികളായ അഷ്റഫ് പുല്‍പ്പറ്റ,കെ.ഇ.കോയ, മസ്തഫ കൂട്ടിലങ്ങാടി, ഇ.പി മുഹമ്മദ് ചെറി, സലീം മേച്ചേരി താനാളൂര്‍, ഇസ്മായീല്‍ പൊന്നാനി, റാഫി പടിക്കല്‍, ജലീല്‍ കരിങ്കപ്പാറ,നജീബ് പള്ളിപ്പടി,ഹംസ ഹാജി കരുവാരകുണ്ട്,,അന്‍വര്‍ തരിഷ് പ്രസംഗിച്ചു. പി.സി.എഫ് ജില്ലാ ട്രഷറര്‍ മൊയ്തീന്ഷാസ്വാഗതവും, നിസാം കാളമ്പാടി നന്ദിയും പറഞ്ഞു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]