പഞ്ചറായബസിന്റെ ടയര്‍ മാറ്റിയിടുന്നതിനിടെ സിമന്റ് ലോഡുമായി വന്ന ലോറിയിടിച്ച് മഞ്ചേരിയിലെ 26കാരനടക്കം രണ്ട് പേര്‍ മരിച്ചു

പഞ്ചറായബസിന്റെ  ടയര്‍ മാറ്റിയിടുന്നതിനിടെ സിമന്റ് ലോഡുമായി  വന്ന ലോറിയിടിച്ച്  മഞ്ചേരിയിലെ 26കാരനടക്കം രണ്ട് പേര്‍ മരിച്ചു

മഞ്ചേരി: ടൂറിസ്റ്റ് ബസിന്റെ പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ സിമന്റ് ലോഡുമായി വന്ന ലോറി ഇടിച്ച്
മലപ്പുറം മഞ്ചേരി സ്വദേശിയടക്കം രണ്ട് പേര്‍ മരിച്ചു. തമിഴ്‌നാട് സേലത്തുവെച്ചാണ് അപകടമുണ്ടായത്.മഞ്ചേരി മുള്ളമ്പാറ പുത്തന്‍പീടിയേക്കല്‍ ഷൗക്കത്തലിയുടെ മകന്‍ മുഹമ്മദ് സല്‍മാന്‍ (26) ആണ് മരിച്ചത്. അപകടത്തില്‍ ഒരു തമിഴ്‌നാട് സ്വദേശിയും മരണപ്പെട്ടിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 6.15ന് സേലത്തിനടുത്താണ് അപകടം. തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരുന്നതിനായി ടൂറിസ്റ്റ് ബസ്സുമായി പോയതായിരുന്നു മുഹമ്മദ് സല്‍മാന്‍. തിരിച്ചു വരുമ്പോള്‍ പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ സിമന്റ് ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ്സിന് പിറകിലിടിക്കുകയായിരുന്നു. മുഹമ്മദ് സല്‍മാന്‍ തല്‍ക്ഷണം മരിച്ചു. പൊലീസ് നടപടികള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ മുള്ളമ്പാറ ജുമാമസ്ജിദില്‍ ഖബറടക്കി. മാതാവ് : മൈമൂന, സഹോദരന്‍: ഫാസില്‍

Sharing is caring!