ഏഴംഗ കുടംബം ആശ്വാസത്തിന്റെ നെടുവീര്‍പ്പോടെ സ്വന്തം വീട്ടിലേക്ക്
വേങ്ങര: 30 വര്‍ഷമായി ഒറ്റമുറി വാടക വീട്ടില്‍ താമസിച്ചിരുന്ന മൂന്ന് രോഗികള്‍ അടങ്ങിയ ഏഴ് അംഗ കുടുംബത്തിന് സ്വന്തം വീടൊരുക്കി പൊതുപ്രവര്‍ത്തകര്‍. വേങ്ങര എസ്.എസ്. റോഡില്‍ ടീം വെല്‍ഫെയറിന്റെ നേതൃത്വത്തിലാണ് ഇവര്‍ക്ക് വീടൊരുക്കിയത്. വീടിന്റെ താക്കോല്‍ദാനം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ഇ. കെ. കുഞ്ഞമ്മദ് കുട്ടി നിര്‍വ്വഹിച്ചു. പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറിയും പ്രൊജക്റ്റ് കോര്‍ഡിനേറ്ററുമായ
സലാം വേങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]