കുറ്റിപ്പുറം പാലത്തില്‍ നിന്ന് അജ്ഞാത യുവാവ് പുഴയില്‍ ചാടി
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ അ്ജഞാതനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിക്കാണ് കുറ്റിപ്പുറം ഭാഗത്ത് നിന്ന് വന്നയാള്‍ നാലമത്തെ തൂണിന് മുകളില്‍ നിന്ന് ചാടിയത്. പലത്തിന് സമീപത്ത് ജോലി ചെയ്യുന്നവരാണ് യുവാവ് പുഴയില്‍ ചാടുന്നത് കണ്ടതായി പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊന്നാനിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും നിലമ്പൂരില്‍ നിന്ന് എമര്‍ജന്‍സി റാപ്പിഡ് ഫോഴ്‌സും എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളത്തിനടിയില്‍ നിരീക്ഷണം നടത്താവുന്ന കാമറയുമായാണ് നിലമ്പൂരില്‍ നിന്ന് മജീദ്, വിപിന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘ മെത്തിയത്. തിരൂര്‍ തഹ്‌സില്‍ദാര്‍ മുരളിയുടെ നേതൃത്വത്തില്‍ റവന്യൂ സംഘവും കുറ്റിപ്പുറം എസ്.ഐ അരവിന്ദനും സ്ഥലത്തെത്തി. അക്ഞാതനായതിനാല്‍ പുഴയില്‍ ചാടിയാളുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




