മലപ്പുറംകല്‍പകഞ്ചേരിയില്‍ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് അറബി കോളേജ് അധ്യാപകന്‍ മുങ്ങി

മലപ്പുറം: മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരിയില്‍ അറബി കോളേജ് അധ്യാപകന്‍ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്.

കല്‍പകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയാണ് ഇയാള്‍. കോളേജിലെ പതിനേഴുകാരിയായ പെണ്‍കുട്ടിയെയാണ് അധ്യാപകന്‍ ബലാത്സംഗം ചെയ്തത്. അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെണ്‍കുട്ടി നരസിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.

പ്രാഥമിക പരിശോധനയില്‍ തന്നെ സത്യമെന്ന് ബോധ്യപെട്ടതോടെ പരാതി ചൈല്‍ഡ് ലൈന്‍ കല്‍പകഞ്ചേരി പൊലീസിന് കൈമാറി.പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി സലാഹുദ്ദീന്‍ തങ്ങള്‍ ഒളിവില്‍പ്പോയി. മറ്റ് പെണ്‍കുട്ടികളേയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. പരാതികള്‍ കിട്ടിയിട്ടില്ലെങ്കിലും ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ വൈകാതെ പിടികൂടുമെന്ന് കല്‍പകഞ്ചേരി പൊലീസ് അറിയിച്ചു

Sharing is caring!