കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം

കരിപ്പൂര്‍ വിമാനാപകടത്തില്‍  മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: കരിപ്പൂര്‍, പെട്ടിമുടി ദുരന്തത്തില്‍പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവുമാണ് നല്‍കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക.റവന്യൂ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പരുക്കേറ്റവര്‍ക്കും ധനസഹായം നല്‍കുന്ന കാര്യം ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, തുകയുടെ കാര്യം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ധന സഹായം നല്‍കുന്നതില്‍ വിവേചനമുണ്ടെന്ന് പ്രതിപക്ഷം മുന്‍പ് പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം അതിനനുസരിച്ചുള്ള ധനസഹായം നല്‍കുമെന്നാണ് ഇതിന് മറുപടിയായി മുഖ്യമന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍, നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന തുകയില്‍ 1 ലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ പെട്ടിമുടി ഇരകളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

Sharing is caring!