ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു
ദോഹ: ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് ഫലാഹ് അല്‍ ഹജ്റഫ് ദോഹയിലെത്തി. റിയാദില്‍ നിന്നാണ് സ്വകാര്യ വിമാനത്തില്‍ അദ്ദേഹം ഖത്തറിലെത്തിയത്. ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഈ മാസം ആദ്യം സൗദി, കുവൈത്ത്, ഒമാന്‍ വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധിക്ക് പരിഹാരമാവുന്നു എന്നതിന്റെ സൂചനയാണ് സന്ദര്‍ശനമെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായതായി വിദേശ കാര്യ മന്ത്രാലയം വക്താവ് ലുലുവ അല്‍ ഖാതിര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ നിര്‍ണായക വെളിപ്പടുത്തല്‍ ഉണ്ടായേക്കുമെന്നും ബ്ലൂംബെര്‍ഗ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു. അമേരിക്കയും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




