താനൂരില്‍ കോവിഡ് മരണം

താനൂരില്‍ കോവിഡ് മരണം

താനൂര്‍: കോവിഡ് ബാധിച്ച് തീരദേശത്ത് വയോധിക മരിച്ചു. എടക്കടപ്പുറത്തെ പരേതനായ ടി. മുഹമ്മദ് അലിയുടെ ഭാര്യ തിത്തീരത്തിന്റെ പുരക്കല്‍ ഖദീജയാണ് (80) മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ദാവൂദ്, ഹംസക്കോയ, റസാഖ്, മറിയമോള്‍, ഷാഹുല്‍, അഷ്‌റഫ് . ഖബറടക്കം എടക്കടപ്പുറം കിഴക്കെ പള്ളിയില്‍ നടന്നു.

ജില്ലയില്‍ ഇന്ന് 483 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 447 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധയുണ്ടായവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് രോഗമുക്തി നേടിയ 388 പേരുള്‍പ്പടെ ഇതുവരെ 11,748 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ വീടുകളിലേക്ക് മടങ്ങിയത്.

34,724 പേര്‍ നിരീക്ഷണത്തില്‍

34,724 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,537 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 500 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 2,269 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,45,774 സാമ്പിളുകളില്‍ 3,693 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 20) കോവിഡ് 19
സ്ഥിരീകരിച്ചവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍.


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലങ്കോട്-33
അങ്ങാടിപ്പുറം-04
ചേലേമ്പ്ര-04
കാലടി-10
എടരിക്കോട്-02
കൂട്ടിലങ്ങാടി-02
കുറ്റിപ്പുറം-14
മംഗലം-01
മൂന്നിയൂര്‍-05
നന്നംമുക്ക്-01
നിറമരുതൂര്‍ -09
പാലക്കാട്-01
പറപ്പൂര്‍-06
പെരുവള്ളൂര്‍-01
പുലാമന്തോള്‍-01
താനൂര്‍-28
തവനൂര്‍-02
തിരുവാലി-01
വളാഞ്ചേരി-02
വാഴയൂര്‍-02
ആലിപ്പറമ്പ് -02
എ.ആര്‍ നഗര്‍-06
എടയൂര്‍-05
കണ്ണമംഗലം-01
കരുവാരകുണ്ട്-02
കോട്ടക്കല്‍-04
മക്കരപറമ്പ് -01
മഞ്ചേരി -19
മൂത്തേടം-01
നന്നമ്പ്ര-01
ഊരകം -02
പള്ളിക്കല്‍-01
പെരിന്തല്‍മണ്ണ-12
പൊന്നാനി-22
പുറത്തൂര്‍-07
തലക്കാട്-05
താഴേക്കോട്-01
തൃപ്രങ്ങോട്-04
വളവന്നൂര്‍-05
വേങ്ങര -02
ആതവനാട് -04
അരീക്കോട് -13
ചെറിയമുണ്ടം-02
കരുളായി-01
കിഴാറ്റൂര്‍-01
കോഴിക്കോട്-01
മലപ്പുറം-08
മാറാക്കര-04
മൊറയൂര്‍-01
നെടുവ-07
ഒതുക്കുങ്ങല്‍-03
പാണ്ടിക്കാട്-01
പെരുമണ്ണ-02
പൊന്മള-01
പുഴക്കാട്ടിരി -01
തലപ്പാറ-01
തേഞ്ഞിപ്പാലം-02
തൃശൂര്‍-01
വള്ളിക്കുന്ന്-03
വെട്ടം-02
അയ്യപ്പന്‍ കാവ്-02
ചെറായി-01
ചെറുകാവ്-03
എടപ്പാള്‍-06
കൊണ്ടോട്ടി -02
കുറുവ-06
മമ്പുറം-01
മാറഞ്ചേരി-01
മുതുവല്ലൂര്‍-01
നിലമ്പൂര്‍-06
ഒഴൂര്‍-01
പരപ്പനങ്ങാടി-52
പെരുമ്പടപ്പ് -02
പൊന്മുണ്ടം-04
താനാളൂര്‍-19
തെന്നല-09
തിരൂരങ്ങാടി-08
തിരൂര്‍-17
വട്ടംകുളം-06
വണ്ടൂര്‍-02
സ്ഥലം ലഭ്യമല്ലാത്തവര്‍-07

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

പരപ്പനങ്ങാടി-02
നിറമരുതൂര്‍-01
പെരുമണ്ണ-01
നന്നമ്പ്ര-01
എടയൂര്‍-01
തേഞ്ഞിപ്പാലം-01
തെന്നല-01
തൃശൂര്‍ സ്വദേശിനി

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

കുഴിമണ്ണ-01
പെരിന്തല്‍മണ്ണ-01
തിരൂര്‍-01
താഴെക്കോട്-01
പാലക്കാട്-01
തൃപ്രങ്ങോട്-01
മക്കരപ്പറമ്പ്-01
വെളിയങ്കോട്-01
ചോക്കാട്-01
ചെറിയമുണ്ടം-01
അങ്ങാടിപ്പുറം-01
വളാഞ്ചേരി-01
കുന്ദമംഗലം-01
വാഴയൂര്‍-01
കൂട്ടിലങ്ങാടി-02
ആലങ്കോട്-02

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ജാര്‍ഖണ്ട് സ്വദേശികള്‍-03
ആതവനാട്-01
നന്നമ്പ്ര-01
തിരൂരങ്ങാടി-01

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ചേലേമ്പ്ര-01
ആനമങ്ങാട്-01
പൂക്കോട്ടൂര്‍-01

Sharing is caring!