മലപ്പുറത്തുകാരുടെ കോടിക്കണക്കിന് രൂപ പരിച്ചെടുത്ത് മലപ്പുറം പുളിക്കലിലെ ദമ്പതികള്‍ മുങ്ങി

മലപ്പുറത്തുകാരുടെ കോടിക്കണക്കിന് രൂപ പരിച്ചെടുത്ത് മലപ്പുറം പുളിക്കലിലെ ദമ്പതികള്‍  മുങ്ങി

കൊണ്ടോട്ടി: പലരില്‍നിന്നായി കോടിക്കണക്കിന് രൂപ പരിച്ചെടുത്ത് മലപ്പുറം പുളിക്കലിലെ ദമ്പതികള്‍
മുങ്ങി. മുങ്ങിയത് അബ്ദുല്‍നാസറുംഭാര്യയും അധ്യാപികയുമായ സാജിദയും. ഓഹരി നിക്ഷേപത്തിന്റെ പേരിലാണ് പുളിക്കല്‍ വലിയപറമ്പ് ചെറുമുറ്റം സ്വദേശി വളച്ചെട്ടിയില്‍ അബ്ദുനാസനും ഭാര്യ അരീക്കോട് സ്വദേശി സാജിതയും പലരില്‍നിന്നായി പണം പിടിച്ചെടുത്തതെന്നാണ് പരാതി. പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഹെയര്‍സെക്കഡറി സ്‌കൂള്‍ അധ്യാപികയാണ് സാജിദ. ലീഗ് പ്രവര്‍ത്തകനാണ് അബ്ദുനാസര്‍.

എടവണ്ണപ്പാറയിലെ ബസ്സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിച്ച ഇന്ത്യാ ഇന്‍ഫോലൈന്‍ ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. മലപ്പുറത്തിന് പുറമെ കോഴിക്കോട്, കണ്ണൂര്‍ ജില്ലയിലുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ട്. പലരില്‍നിന്നായി 50 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചതായാണ് വിവരം. രണ്ട് വര്‍ഷമായി ലാഭവിഹിതം ലഭിക്കാതായതോടെ ഇടപാടുകാര്‍ പരാതിയുമായി വാഴക്കാട് പൊലീസിനെ സമീപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെയാണ് ദമ്പതികള്‍ മുങ്ങിയത്.

പ്രവാസികള്‍ മുതല്‍ സാധാരണക്കാര്‍ വരെ തട്ടിപ്പിനിരയായവരുടെ കൂട്ടത്തിലുണ്ട്. അമ്പത് ലക്ഷം വരെ നല്‍കിയവരുണ്ട്. തുടക്കത്തില്‍ ഒരു ലക്ഷം രൂപക്ക് 2500 രൂപവരെ മാസം ലാഭവിഹിതമായി നല്‍കിയിരുന്നു.
സാജിതയുടെ പേരിലായിരുന്നു സ്ഥാപനത്തിന്റെ ലൈസന്‍സ്. വാഴക്കാട്, പുളിക്കല്‍, മായക്കര, ചെറുമുറ്റം, വലിയപറമ്പ് എന്നിവിടങ്ങളിലുള്ളവരാണ് കമ്പളിപ്പിക്കപ്പെട്ടവരില്‍ ഏറെയും. നിക്ഷേപത്തിന്റെ 60 ശതമാനം ട്രഷറിയിലും 40 ശതമാനം ഓഹരികളിലും നിക്ഷേപിക്കുമെന്നായിരുന്നു വാഗ്ദാനം. ദമ്പതികളുടെ പേരിലുള്ള ബാങ്ക് ചെക്കാണ് ഗ്യാര?ന്റിയായി നല്‍കിയത്. ഒരേ കുടുംബത്തിലെത്തന്നെ അംഗങ്ങള്‍ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നുണ്ട്. തട്ടിപ്പിനിരയായവരില്‍ ചുരുക്കം ചിലര്‍ മാത്രമാണ് പരാതിയുമായി എത്തിയത്.

Sharing is caring!