മലപ്പുറം മേല്‍മുറി ആലത്തൂര്‍പടിയില്‍ കോവിഡ് മരണം

മലപ്പുറം  മേല്‍മുറി  ആലത്തൂര്‍പടിയില്‍  കോവിഡ് മരണം

മലപ്പുറം: മലപ്പുറം മേല്‍മുറി ആലത്തൂര്‍പടിയിലും കോവിഡ് മരണം. പള്ളിയാളി പീടിയേക്കല്‍ പരേതനായ അലവിയുടെ മകന്‍ അബ്ദുല്ല (70)യാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെയാണ് കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ച് മരണപ്പെട്ടത്. മയ്യിത്ത് കോവിഡ് പ്രോട്ടോക്കാള്‍ പ്രകാരം മേല്‍മുറി ആലത്തൂര്‍പടി ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഇ.എം.എസ് ആസ്പത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടെ നിന്നും മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കള്‍: മുജീബ്, സദഖത്തുല്ല, ജഹ്ഫര്‍ സാദിഖ്, സൈഫുന്നീസ. മരുമക്കള്‍ : അബ്ബാസ് (വലിയ വരമ്പ്, കോട്ടപ്പടി), ശറഫുന്നീസ (പാണക്കാട്), ഫസീല (മുണ്ടിത്തൊടിക), തസ്ലീന (മുണ്ടുപറമ്പ്).

മരണാനന്തര ചടങ്ങുകള്‍ക്ക്
നേതൃത്വം നല്‍കി മലപ്പുറം വൈറ്റ്ഗാര്‍ഡ്

മലപ്പുറം: കോവിഡ് ബാധിച്ച മരിച്ചയാളുടെ ഖബറടക്കത്തിനും അന്ത്യകര്‍മങ്ങള്‍ക്കും നേത്വം നല്‍കി മലപ്പുറം മുനിസിപ്പല്‍ വൈറ്റഗാര്‍ഡ്. ഇന്നലെ രാവിലെ മരണപ്പെട്ട ആലത്തൂര്‍പടി പള്ളിയാളി പീടിയേക്കല്‍ അബ്ദുള്ള എന്നിവരുടെ മയ്യത്ത് മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് പ്രേട്ടോകാള്‍ അനുസരിച്ച് ഖബറടക്കി. മയ്യിത്ത് ഏറ്റുവാങ്ങുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം വൈറ്റ്ഗാഡ് വളണ്ടിയര്‍മാരാണ് ആസ്പത്രിയിലെത്തിയത്. തുടര്‍ന്ന് ഖബറടക്കത്തിനും മയ്യിത്ത് നമസ്‌കാരത്തിനും വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരാണ് നേതൃത്വം നല്‍കിയത്.
മലപ്പുറം മുനിസിപ്പല്‍ മുസ്്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സി.പി സാദിഖലി, വൈറ്റ് ഗാര്‍ഡ് വൈസ് ക്യാപ്റ്റന്‍ ഫൈസല്‍ കളത്തിങ്ങല്‍, അംഗങ്ങളായ സഹീര്‍.സി.കെ, മജീദ് മുട്ടിപ്പടി, ഷാഫി സി.കെ ആലത്തൂര്‍പടി എന്നിവര്‍ നേതൃത്വം നല്‍കി. മക്കളായ ജാഹ്ഫര്‍ സാദിക്ക്, സദഖത്തുള്ള എന്നിവരും പരിപാലന ചടങ്ങില്‍ പങ്കെടുത്തു.
വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ അബ്ദുള്ള പുള്ളിയില്‍, നൂറുദ്ദീന്‍ ആലത്തൂര്‍പടി, മണ്ഡലം വൈറ്റ് ഗാര്‍ഡ് കോഡിനേറ്റര്‍ ഷാഫി കാടേങ്ങല്‍, മഹല്ല് കമ്മിറ്റി, ആരോഗ്യ വകുപ്പ് എന്നിവര്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കി.

Sharing is caring!