ഭരണകൂടം ജനങ്ങളെ വിഭജിക്കുന്നു ; പി.എം.കെയര്‍ ഫണ്ട് സുതാര്യമാക്കണം ഇ.ടി
മലപ്പുറം:പി.എം.കെയര്‍ ഫണ്ട് സുതാര്യമാക്കണമെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പാര്‍ലിമെന്റില്‍ സപ്ലിമെന്ററി ഗ്രാന്റ്സ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം കോവിഡിന്റെ ഭീതിയിലാണ്. കോവിഡ് മഹാമാരി ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും ഇത് ബാധിച്ചിരിക്കുന്നു. കോവിഡിന് മുമ്പെ തന്നെ നോട്ട് നിരോധനവും ധൃതിപിടിച്ചുള്ള ജി.എസ്.ടി നടപ്പാക്കലും ഉള്‍പ്പെടെയുള്ള സര്‍ക്കാറിന്റെ തെറ്റായി നയങ്ങളും പരിഷ്കാരങ്ങളും കാരണം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിട്ടുണ്ട്. ലഭ്യമായ ഫണ്ട് ഫലപ്രദമായ രീതിയിലും കാര്യക്ഷമമായും സുതാര്യമായും ഉപയോഗിച്ചാല്‍ മാത്രമേ നമ്മുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയുള്ളു. കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കാര്യമായൊന്നും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിനായില്ല. സാമൂഹ്യ അകലം പാലിക്കണമെന്ന ഡബ്ല്യു.എച്ച്.ഒ നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ അനുഭവിച്ച കഷ്ടതകള്‍ നമ്മള് കണ്ടു. കാര്യമായ ആസൂത്രണമോ മുന്‍കരുതലുകളോ ഇല്ലാതെ അര്‍ദ്ധരാത്രി ലോക്ഡൗണ്‍ പ്രഖ്യപിച്ചതാണ് രാജ്യത്തെ സ്ഥിതി മോശമാകാന്‍ കാരണമെന്നും എം.പി ഫറഞ്ഞു.
രാഷ്ട്രത്തലവന്റെ വൈദഗ്ധ്യം എന്നുപറയുന്നത് അടിയന്തര സാഹചര്യങ്ങളെ നേരിടുക, ജനങ്ങളോടുള്ള ദയ, അനുകമ്പ, ജനങ്ങളെ ഒരുമിച്ച് നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ ജനങ്ങളെ വിഭജിക്കുവാനണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ പൗരന്മാരെ രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയാക്കാന്‍ ശ്രമിക്കുന്നതിന് പകരം ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കുകയാണ് ചെയ്യുന്നത്. എസ്.സി, എസ്.ടി, മുസ്ലിം, ദളിത് വിഭാഗങ്ങള്‍ കൂടുതല്‍ പ്രയാസത്തിലും ബുദ്ധിമുട്ടിലും ആയിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമങ്ങളെയും രക്തച്ചൊരിച്ചിലിനെയും സംബന്ധിച്ച് സത്യസന്ധമായി പറയുന്ന ഡല്‍ഹി മൈനോറിറ്റി കമ്മീഷന് റിപ്പോര്ട്ടിന്മേല് ഒരു നടപടിയും ഉണ്ടായില്ല. ഈ കാര്യങ്ങളെ സാധൂകരിക്കുന്നതാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടും. യു.എ.പി.എ, എന്‍.എസ്.എ തുടങ്ങിയ നിയമങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ വേട്ടയാടുകയാണ്.
അടുത്ത ദിവസങ്ങളില്‍ കഫീല്‍ഖാന്റെ കേസിലും യു.പി.എസ്.സി ജിഹാദ് കേസിലും ഉള്‍പ്പെടെ വന്ന വിധികള്‍ ഉള്‍ക്കൊണ്ടു സര്‍ക്കാര്‍ മനോഭാവം തിരുത്താന്‍ തയ്യാറാവണം. സര്‍ക്കാറിന്റെ ചിന്താഗതിയും സമീപനവും മാറ്റണമെന്നും ഇ.ടി. പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]