മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള സംസ്ഥാന അവാർഡ് സജീദ് നടുത്തൊടിക്ക്
തേഞ്ഞിപ്പലം : മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള സംസ്ഥാന അവാർഡ് സജീദ് നടുത്തൊടി കരസ്ഥമാക്കി. കോഴിക്കോട് സർവകലാശാലയിലെ ഇ എം ആർ സി തയ്യാറാക്കിയ ”എ ഡയറി ഓൺ ബ്ലൈൻഡ്നെസ്സ്’ എന്ന ഡോക്യൂമെന്ററിയുടെ സംവിധാനത്തിനാണ് അവാർഡ്.
ഹാറൂൺ കരീം എന്ന സ്കൂൾ വിദ്യാർത്ഥി കാഴ്ച പരിമിതിയെ വിജയകരമായി മറികടക്കുന്നതും കാഴ്ച പരിമിതരുടെ ലോകത്തെ കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളും ഈ ഡോക്യുമെന്ററി ചർച്ച ചെയ്യുന്നു.
നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ ഈ ഡോക്യുമെന്ററിയ്ക്ക് ലഭിച്ചിട്ടുണ്ട്. മികച്ച മലയാള ഡോക്യൂമെന്ററിക്കുള്ള ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യയുടെ സൈൻസ് ഡോക്യുമെന്ററി അവാർഡ് , അമേരിക്കൻ ഗോൾഡൻ പിക്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, തുർക്കിയിലെ ഇസ്തംബുളിൽ നടന്ന അനറ്റോളിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഭൂട്ടാനിലെ ഡ്രെക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഹരിയാനയിലെ പിക്ക്ർഫ്ലിക്ക് ഇൻഡീ ഫിലിം ഫെസ്റ്റിവൽ, പിക്കാസോ ഐൻസ്റ്റീൻ ബുദ്ധ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി ഫെസ്റ്റിവെലുകളിൽ പുരസ്‌കാരങ്ങൾ ഈ ഡോക്യൂമെന്ററിക്ക് ലഭിച്ചിരുന്നു . ഇന്ത്യക്കകത്തും പുറത്തുമായി അനേകം ഫിലിം ഫെസ്ടിവലുകളിൽ മത്സരവിഭാഗത്തേക്കും ഇത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രൊഡക്ഷൻ അഡ്വൈസർ ദാമോദർ പ്രസാദ് , ബാനിഷ് എം ക്യാമറയും സാജിദ് പിസി എഡിറ്റിംഗും വിനീഷ് കൃഷ്ണൻ സബ്‌ടൈറ്റിലും അശ്ശിൻ വിജയ് സംഗീത സംവിധാനവും നിർവഹിച്ചു. ബീന പി എബ്രഹാം, ദീപ്തി നാരായണൻ, മിഥുൻ, നിധിൻ തുടങ്ങിയവർ സാങ്കേതിക മേഖലയിലും പ്രവർത്തിച്ചു,
വിദ്യാഭ്യാസ ഡോക്യൂമെന്ററികളും ടെലിവിഷൻ പ്രോഗ്രാമുകളും ഓൺലൈൻ കോഴ്സുകളും തയ്യാറാക്കുന്ന കോഴിക്കോട് സർവകലാശാലയിലെ സ്ഥാപനമാണ് ഇ എം ആർ സി (എജുക്കേഷണൽ മൾട്ടീമീഡിയ റിസേർച്ച് സെന്റർ )
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




