കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എസ് വൈ എസ് നിൽപ് സമരം നടത്തി

കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എസ് വൈ എസ് നിൽപ് സമരം നടത്തി

പെരിന്തൽമണ്ണ: കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി പെരിന്തൽമണ്ണയിലെ ഒമ്പത് സർക്ൾ കേന്ദ്രങ്ങളിൽ നിൽപ് സമരം നടത്തി.കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ സമരത്തിന് സോൺ, സർക്ൾ നേതാക്കൾ നേതൃത്വം നൽകി. വെട്ടത്തൂരിൽ നടത്തിയ നിൽപ് സമരം ജില്ലാ ഉപാധ്യക്ഷൻ മുഈനുദ്ധീൻ സഖാഫി ഉദ്‌ഘാടനം ചെയ്‌തു.
ആലിപറമ്പ് സർക്കിൾ നിൽപ്പു സമരത്തിന് ജഅഫർ അഹ്സനി ശിഹാബ് സൈനി, അൻസാർ അഹ്സനി നേതൃത്വം നൽകി.

Sharing is caring!