കരിപ്പൂര്‍ വിമാന അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്തമാസം വ്യോമയാന മന്ത്രാലയത്തിന് കൈമാറും
മലപ്പുറം: കരിപ്പൂര്‍ വിമാന അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്തമാസം വ്യോമയാന മന്ത്രാലയത്തിന് കൈമാറും. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഒക്ടോബറിലെ ശൈത്യകാല ഷെഡ്യൂളില്‍ വലിയ വിമാനങ്ങള്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന.
അപകടത്തിന് കാരണം റണ്‍വേ അപാകതയല്ലെന്ന് നേരത്തെതന്നെ അധികൃതര്‍ വ്യക്തമാക്കിയതാണ്. ചെറിയ ഇനത്തില്‍പ്പെട്ട ബോയിങ് 737 വിമാനമാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്.
സുരക്ഷാ മാനദണ്ഡത്തിലും അന്താരാഷ്ട്ര നിലവാരത്തിലും ഇന്ത്യയില്‍ നാലാം സ്ഥാനത്താണ് കരിപ്പൂര്‍ വിമാനത്താവളം. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോക്പിറ്റ് റെക്കോര്‍ഡര്‍, ബ്ലാക്ക് ബോക്സ് എന്നിവയില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിച്ചുള്ള വിവരങ്ങളും ആദ്യ റിപ്പോര്‍ട്ടിലുണ്ടാകും
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]