പ്രവാസംമതിയാക്കി നാട്ടില്‍ കട തുടങ്ങിയ മലപ്പുറം പുകയൂര്‍ സ്വദേശി കട ഉദ്ഘാടനംചെയ്യുന്നതിന്റെ മണിക്കൂറുകള്‍ക്ക്മുമ്പ് കുഴഞ്ഞുവീണ് മരിച്ചു

പ്രവാസംമതിയാക്കി നാട്ടില്‍ കട തുടങ്ങിയ മലപ്പുറം  പുകയൂര്‍ സ്വദേശി കട  ഉദ്ഘാടനംചെയ്യുന്നതിന്റെ  മണിക്കൂറുകള്‍ക്ക്മുമ്പ്  കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: വര്‍ഷങ്ങളായുള്ള പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ കടയിട്ട മലപ്പുറം പുകയൂര്‍ സ്വദേശി കട ഉദ്ഘാടനം ചെയ്യുന്നതിന്റെ മണിക്കൂറുകള്‍ക്ക്മുമ്പ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂരങ്ങാടിക്കടുത്ത് പുകയൂര്‍ വലിയ പറമ്പിലെ പരേതനായ മുഖം വീട്ടില്‍ ആലസന്‍ കുട്ടിയുടെ മകന്‍ ഷാഹുല്‍ ഹമീദ് (45) ആണ് മരിച്ചത്. പ്രവാസ ജീവിതം അവസാനിച്ച് കുടുംബത്തോടൊപ്പം സ്വന്തം നാട്ടില്‍ കഴിയാനുള്ള ആഗ്രഹവുമായാണ് ഷാഹുല്‍ഹമീദ് നാട്ടില്‍ കട തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്.വര്‍ഷങ്ങളായി മദീനയില്‍ ജോലി ചെയ്തിരുന്ന ഷാഹുല്‍ ഹമീദ് പ്രവാസം നിറുത്തി മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. വീടിനടുത്തുള്ള കടയില്‍ കച്ചവടം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഇന്നലെ ഉദ്ഘാടനം ചെയ്യാനിരിക്കെ കാലത്ത് വീട്ടില്‍ കുഴഞ്ഞ് വീണാണ് മരിച്ചത്. എസ്.വൈ.എസ് പ്രവര്‍ത്തകനായിരുന്നു. മാതാവ്: ഫാത്വിമഹജ്ജുമ്മ.
ഭാര്യ: സല്‍മ . മക്കള്‍: സഹല്‍, നുഅ്മാന്‍, ഫാത്വിമ ശിഫ് ന.
സഹോദരങ്ങള്‍: മുഹമ്മദ് അലി, ജഅ്ഫര്‍, കബീര്‍, ഉമ്മുസല്‍മ, ഹാജറ .

Sharing is caring!