മലപ്പുറത്തെ മൂന്നുപേര്‍കൂടി കോവിഡ് ബാധിച്ചു മരിച്ചു

മലപ്പുറത്തെ മൂന്നുപേര്‍കൂടി കോവിഡ് ബാധിച്ചു മരിച്ചു

മലപ്പുറം: മലപ്പുറത്തെ മൂന്നുപേര്‍കൂടി കോവിഡ് ബാധിച്ചു മരിച്ചു, പരപ്പനങ്ങാടി സ്വദേശി സെയ്തലവി(50), പുതുപറമ്പിലെ അബു(70), മീനടത്തൂരിലെ സുന്നി പ്രസ്ഥാനത്തിന്റെ കാരണവര്‍ മൂത്താട്ട് ഉമ്മര്‍ഹാജി(65) എന്നിവരാണ് മരിച്ചത്. പനിബാധിച്ച് ആശുപത്രിയില്‍പോയ 50കാരനായ മലപ്പുറംപരപ്പനങ്ങാടി ആവിയില്‍ബീച്ചിലെ പരേതനായ പിത്തപ്പെരി ഇബ്രാഹിംകുട്ടിയുടെ മകന്‍ സൈതലവി(50 )യാണ് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍വെച്ച് മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: മറിയംബീവി. മക്കള്‍: ഹസ്ഫിയ അഫ്സല്‍, ഫളലുറഹ്മാന്‍, സൈഫുദ്ധീന്‍. മരുമകന്‍: നൗഷാദ് കടലുണ്ടിനഗരം. സഹോദരങ്ങള്‍:ഹംസ, ചെറിയബാവ, സക്കീന, ഹഫ്സത്ത്, ഷഹര്‍ബാന്‍.
അതേ സമയം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മലപ്പുറത്തെ 70കാരനും മരണപ്പെട്ടു.പുതുപൊന്നാനി സ്വദേശി പുതുപറമ്പില്‍ അബു (70) ആണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് നിര്യാതനായത്. ഭാര്യ: ജമീല. മക്കള്‍: അഷ്‌റഫ് (ലൈവ് ടി.വി.) ,ഹഫ്‌സ, ഫാത്തിമ, അലി അഷ്‌ക്കര്‍, റംല
മരുമക്കള്‍: ഷാഹിന, കാസിം, ഷാഹുല്‍, റഫീഖ്, ആയിഷ
താനാളൂര്‍ മീനടത്തൂര്‍ സ്വദേശിയും സുന്നി പ്രസ്ഥാനത്തിന്റെ കാരണവരുമയിരുന്നു മരിച്ച മൂത്താട്ട് ഉമ്മര്‍ഹാജി (65). പരിശോധനഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: അലീമ. മക്കള്‍: അന്‍വര്‍, സൗഫിയ, സൗദ. മരുമക്കള്‍: റഫീദ,
ശിഹാബ് മീനടത്തൂര്‍, അബൂബക്കര്‍ എടക്കുളം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എസ് വൈ എസ് താനൂര്‍ സോണ്‍ സാന്ത്വനം ടീം അംഗങ്ങളുടെ നേത്യത്തില്‍ ചെമ്പ്ര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. സാന്ത്വനം ടീം അംഗങ്ങളായ സഫ്വാന്‍ അസ്ഹരി നിലമ്പൂര്‍, അയ്യൂബ് താനാളൂര്‍,
ഫാറൂക്ക് ലത്തീഫി മീനടത്തൂര്‍,ഉബൈദ് അട്ടത്തോട്, കോയ താനാളൂര്‍, അബ്ദുറഹീം സഖാഫി മീനടത്തൂര്‍, ആബുലന്‍സ് ഡ്രൈവര്‍ നിസാം താനാളൂര്‍ നേതൃത്വം നല്‍കി. താനാളൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്ത്
വാര്‍ഡ് മെമ്പര്‍ റസാക്ക് താനാളൂര്‍, ബ്ലോക്ക് മെമ്പര്‍ തുറുവായില്‍ സമീര്‍, അബ്ദുറഹ്മാന്‍ സഖാഫി മേല്‍നോട്ടം വഹിച്ചു.

Sharing is caring!