പി.കെ ബഷീര്‍ എം.എല്‍.എക്കെതിരെ വ്യാജ പ്രചരണം രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

പി.കെ ബഷീര്‍  എം.എല്‍.എക്കെതിരെ വ്യാജ പ്രചരണം രണ്ട് പേര്‍ക്കെതിരെ  പോലീസ് കേസെടുത്തു

എടവണ്ണ: ഏറനാട് നിയോജക മണ്ഡലം എംഎല്‍എ പികെ ബഷീര്‍ എം.എല്‍.എ ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തിയ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മലപ്പുറം എസ്പിയുടെ നിര്‍ദ്ധേശ പ്രകാരം എടവണ്ണ പോലീസ് കേസെടുത്തു. എടവണ്ണ സ്വദേശി ശബീറലി. കെ, അരീക്കോട് സ്വദേശി ആരിഫ് മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം എന്‍ഐഎ അന്വേഷിക്കുന്ന പ്രതികളായ രാജ്യദ്രോഹിയെ പി.കെ ബഷീര്‍ എം.എല്‍.എ ഒളിവില്‍ താമസിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന തരത്തിലുള്ള എഴുത്തുകളും എം.എല്‍.എ യെ അപമാനപെടുത്തും വിധത്തിലുള്ള ചിത്രങ്ങളും ഫൈസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളും ഫോട്ടോ എഡിറ്റ് ചെയ്ത് ദുരുപയോഗം ചെയ്തതിനുമാണ് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തത്.

Sharing is caring!