അപൂർവ്വ നേട്ടത്തിലേക്ക് മലപ്പുറത്തിന്റെ സ്വന്തം ഷാജു തോമസ്
മലപ്പുറം: പോപ്പീസ് ബേബി കെയർ ഉടമ ഷാജു തോമസ് കേരളത്തിലെ സമഗ്ര മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഏർപ്പെടുത്തിയ അവാർഡിന്റെ അവസാന പട്ടികയിലേക്ക്. മലപ്പുറത്തിന്റെ മണ്ണിൽ തീർത്തും മലപ്പുറത്തുകാരനായി പടുത്തുയർത്തിയ ബിസിനസ് സ്ഥാപനവും, ഒപ്പം നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തെ പട്ടികയിലെത്തിച്ചത്. പൊതുജനങ്ങളുടെ വോട്ടിലൂടെയാണ് അവസാന പട്ടികയിലുള്ളവരേയും, വിജയികളേയും തിരഞ്ഞെടുക്കുന്നത്.
നിലമ്പൂർ തിരുവാലി സ്വദേശിയും, കുഞ്ഞുടുപ്പുകളുടെ ആഗോള കമ്പനിയായ പോപ്പീസ് ബേബി കെയറിന്റെ ചെയർമാനും, മാനേജിങ് ഡയറക്ടറുമാണ് ഷാജു തോമസ്. മലപ്പുറം ജില്ലയിൽ നിന്ന് കേരളത്തിൽ അധികമാരും കടന്നു ചെല്ലാത്ത ബിസിനസ് മേഖലയിൽ വെന്നികൊടി പാറിച്ചതാണ് ഷാജു തോമസിന്റെ നേട്ടം. അതോടൊപ്പം കോവിഡ് ലോക്ക്ഡൗൺ കാലത്ത് സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യമായി കുഞ്ഞുടുപ്പുകൾ വിതരണം ചെയ്തതും സമിതി പരിഗണിച്ചു.
കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കടകളാകെ അടച്ചിട്ടതു മൂലം ആ സമയത്ത് ജനിച്ച കുട്ടികൾക്ക് കുഞ്ഞുടുപ്പിന് ക്ഷാമം നേരിട്ടത് മുഖ്യമന്ത്രി പതിവ് വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പോപ്പീസ് മുൻകയ്യെടുത്ത് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യമായി കുഞ്ഞുടുപ്പുകൾ വിതരണം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസയ്ക്കും ഈ പ്രവർത്തി കാരണമായി. സാമൂഹ്യ സേവന രംഗത്തുള്ള പോപ്പീസിന്റെ ഇടപെടലായി അവാർഡ് നിർണയ സമിതി ഈ പ്രവർത്തിയെ വിലയിരുത്തി.
നൂറു പേരുടെ ലിസ്റ്റിൽ നിന്ന് ആദ്യ അമ്പത് പേരിലേക്ക് ഷാജു തോമസിനെ വെബ്സൈറ്റ് വഴി നടന്ന വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തിട്ടുണ്ട്. ടി വി അനുപമ, സന്തോഷ് ജോർജ് കുളങ്ങര, സുരേഷ് പിള്ള, അജ്മൽ ബിസ്മി എന്നിവർക്കൊപ്പമാണ് ഷാജുതോമസ് അവസാന റൗണ്ടിൽ മൽസരിക്കുന്നത്.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഷാജു തോമസിന് വോട്ട് ചെയ്യാം.
RECENT NEWS
നന്ദി പറയാനെത്തിയ പ്രിയങ്കയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി മലപ്പുറം
എടവണ്ണ: ഉജ്ജ്വല വിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ എടവണ്ണയിലെത്തിയത് ആയിരങ്ങൾ. വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് ആവേശം നിറഞ്ഞ വരവേൽപ്പാണ് എടവണ്ണയിൽ [...]