ബി.ജെ.പിക്കൊപ്പംനിന്ന് മുസ്ലിംലീഗും ജലീലിനെ അക്രമിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

ബി.ജെ.പിക്കൊപ്പംനിന്ന് മുസ്ലിംലീഗും ജലീലിനെ  അക്രമിക്കുന്നു: മുഖ്യമന്ത്രി  പിണറായി വിജയന്‍

തിരുവനന്തപുരം: മന്ത്രി കെ ടി ജലീല്‍ മാറി നില്‍ക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതഗ്രന്ഥങ്ങള്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. അവ ഒളിച്ച് കടത്തിയതല്ലെന്നും എയര്‍പോര്‍ട്ട് വഴി വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ കോണ്‍സുലേറ്റ് അദ്ദേഹത്തെ സമീപിച്ചത് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്ന നിലയിലാണ്. ജലീലിന് എതിരെ കേസില്ലെന്ന് നേരത്തെ അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി.
എന്‍ഐഎ വ്യക്തത തേടുകയാണുണ്ടായത്.കോണ്‍ഗ്രസോ ബിജെപിയും പരാതി കൊടുക്കുന്നത് മനസിലാക്കാം. മുസ്ലിംലീഗും അവര്‍ക്കൊപ്പം ചേര്‍ന്ന് ജലീലിനെ ആക്രമിക്കുകയാണ്. വ്യക്തത വരുത്താനാണ് എന്‍.ഐ.എ ജലീലിന്റെ മൊഴി ശേഖരിച്ചത്. വിവരങ്ങള്‍ അറിഞ്ഞതിന് ശേഷം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി.
അതേസമയം നയതന്ത്ര പാഴ്‌സല്‍ വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ച സംഭവത്തില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഐഎ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. കെ ടി ജലീല്‍ ഓഫീസിലെത്തിയത് രാവിലെ ആറ് മണിക്കാണ്. മന്ത്രി പോകുന്ന വഴി പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.

Sharing is caring!