ചൈനീസ് കയ്യേറ്റം, സാമ്പത്തിക തകര്‍ച്ച ലോക്‌സഭയില്‍ ചര്‍ച്ച വേണമെന്നാവര്‍ത്തിച്ച് മുസ്ലിംലീഗ് എം.പിമാര്‍
മലപ്പുറം: അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റവും സമാനതകളില്ലാത്ത സാമ്പത്തിക തകര്‍ച്ചയും ലോക്‌സഭയില്‍ ചര്‍ച്ച ചെയ്‌തേ തീരുവെന്ന് ആവര്‍ത്തിച്ചവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍. ചര്‍ച്ചയാവശ്യപ്പെട്ട് ഈ വിഷയങ്ങളില്‍ നേരത്തെ മുസ്ലിം ലീഗ് എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല. സഭാചട്ടം 193 പ്രകാരം സഭാ പാര്‍ട്ടി ലീഡര്‍ പികെ കുഞ്ഞാലികുട്ടി ചര്‍ച്ചയാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിലും സമഗ്ര ചര്‍ച്ച ലീഗ് എംപിമാരായ ഇ ടി. മുഹമ്മദ് ബഷീര്‍, നവാസ് കനി എന്നിവര്‍ പിന്താങ്ങിയിരിക്കുന്ന നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം കരിപ്പൂര്‍ വിമാനാപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് അടിയന്തിരമായി പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ശ്രീ അരുണ്‍കുമാര്‍ ഐഎഎസ് നോട് മുസ്ലിംലീഗ് എം.പിമാരും രാഘവന്‍ എം.പിയും ആവശ്യപ്പെട്ടു. കേരളത്തിലെ മണ്‍സൂണ്‍ കാലം കഴിഞ്ഞയുടനെ കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുമെന്ന ഉറപ്പ് ആവശ്യത്തിന്മേലുള്ള മറുപടിയായി ഡയറക്ടറില്‍ നിന്നും ലഭിക്കുകയുണ്ടായതായും
അധികം താമസിയാതെ തന്നെ കരിപ്പൂരില്‍ വലിയവിമാനങ്ങളുടെ സേവനം ലഭ്യമാക്കാന്‍ നമുക്ക് സാധിക്കുമെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം കുഞ്ഞാലിക്കുട്ടി അറിയിച്ചു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




