സൗദിയിലെ ജിസാനില്‍ ജോലിക്കിടെ കുഴഞ്ഞ് വീണുമരിച്ച മലപ്പുറം സ്വദേശിയുടെ മയ്യത്ത് ഖബറടക്കി
മലപ്പുറം: സൗദിയിലെ ജിസാനില്‍ സാംതയില്‍ ജോലിക്കിടെ കുഴഞ്ഞു വീണുമരിച്ച മലപ്പുറം സ്വദേശിയുടെ മയ്യത്ത് ഖബറടക്കി. കിഴക്കേതല സ്വദേശി കക്കേങ്ങല്‍ അഷ്റഫ് (38) ന്റെ മൃതദേഹമാണ് സാംത സൂഖ് മഖ്ബറയില് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കിയത്. മരണാനന്തര നടപടികളുമായി ബന്ധപ്പെട്ട രേഖകകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം സാംത ഏരിയ പ്രസിഡന്റ് റഷീദ് വേങ്ങര നേതൃത്വം നല്കി. പരേതരായ കക്കേങ്ങല്‍ അബ്ദു ചാലാട്ടില്‍ ഫാത്തിമ ദമ്പതികളുടെ പുത്രനാണ് മരണപ്പെട്ട അഷ്റഫ്. ഭാര്യ സുലൈഖ പള്ളിത്തൊടി. മക്കള്‍: അസ്മല്‍(11), അസ്വ (7), അഫ്നാന്(2). സഹോദരങ്ങള്‍: അന്‍സാര്‍, അഫീഫ തസ്നി, നസീര്‍, നൗഷാദ്. സ്പോണ്സര് ഉവൈസ് ബിന്‍ വലി അബ്ദു, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ഷൗക്കത്ത് ആനവാതില്‍, സാംത മലയാളി കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍, അഫ്സല് ഉള്ളൂര്‍ (ഒ ഐ സി സി), ജോജോ (ജല), മുനീര്‍ ഹുദവി (കെ എം സി സി), ബന്ധുക്കളായ മസൂദ്, കൂട്ടിലങ്ങാടി, കുഞ്ഞാപ്പ വേങ്ങര, ഫാരിസ് ഇത്തിളിപ്പറമ്പ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഖബറടക്കം പൂര്‍ത്തിയാക്കിയത്. അബ്ദുള്ള ഫൈസി മയ്യത്ത് നിസ്കാരത്തിന് നേതൃത്വം നല്കി.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]