നിലമ്പൂരില്‍ 750കിലോഗ്രാം ചന്ദനവുമായി രണ്ടു പേര്‍ പിടിയില്‍

നിലമ്പൂരില്‍ 750കിലോഗ്രാം  ചന്ദനവുമായി  രണ്ടു പേര്‍  പിടിയില്‍

നിലമ്പൂര്‍: വനം ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ 750 കിലോ ഗ്രാം ചന്ദനവുമായി രണ്ടു പേര്‍ പിടിയില്‍. മഞ്ചേരിയില്‍ യൂണിറ്റി കോളേജിനു സമീപത്തുനിന്നാണ് പഴയ കെട്ടിടത്തില്‍ ചീളുകളാക്കി ചാക്കില്‍ കെട്ടിയ നിലയിലും തടിക്കഷണങ്ങളായും ചന്ദനം പിടികൂടിയത്. വള്ളുവമ്പ്രം മൂച്ചിക്കല്‍ സ്വദേശികളായ ഇല്ലിക്കത്തൊടി മൊയ്തീന്‍, മംഗലത്തൊടി മുഹമ്മദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചന്ദനം കണ്ടെടുത്തത്. കേസ് തുടര്‍ നടപടികള്‍ക്ക് എടവണ്ണ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറും .റെയ്ഞ്ച് ഓഫീസര്‍ എം.രമേഷ്, ഫോറസ്റ്റര്‍ വി.രാജേഷ്, വി.എസ് അച്ചുതന്‍, എ.കെ.വിനോദ് എന്നിവരടങ്ങുന്ന ഫ്‌ളയിംഗ് സ്‌ക്വാഡ് സംഘമാണ് റെയ്ഡ് നടത്തിയത്

Sharing is caring!