മോഷണക്കേസുകളിലെ പ്രതി മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സയിലിരിക്കെ വാര്‍ഡിലെ ഗ്രില്ല് തകര്‍ത്ത് രക്ഷപെട്ടു

മോഷണക്കേസുകളിലെ പ്രതി മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സയിലിരിക്കെ  വാര്‍ഡിലെ ഗ്രില്ല് തകര്‍ത്ത്  രക്ഷപെട്ടു

മലപ്പുറം: മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് രണ്ടാംതവണയും കോവിഡ് ചികില്‍സയിലിരിക്കെ ആശുപത്രി വാര്‍ഡിലെ ഗ്രില്ല് തകര്‍ത്ത് ഓടിരക്ഷപെട്ടു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. നേരത്തെ ചികില്‍സയിലായിരിക്കെ കഴിഞ്ഞ ജൂണ്‍ എട്ടിനും ഇയാള്‍ ആശുപത്രിയില്‍ നിന്ന് സമാനമായ രീതിയില്‍ രക്ഷപെട്ടിരുന്നു. അന്ന് ശുചിമുറിയിലെ വെന്റിലേറ്റര്‍ വഴി പുറത്ത് ചാടിയ പ്രതി ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്. പ്രതിക്കെതിരെ ആറ് കേസുകളാണുള്ളത്. ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ വാഹനങ്ങള്‍ മോ്ഷടിച്ചകേസുകളാണ് പ്രതിക്കെതിരെയുള്ളത്. ഇതിന് പുറമെ കഴിഞ്ഞ തവണ ആശുപത്രിയില്‍നിന്നും ചാടിപ്പോയതിനും മറ്റൊരുകേസ് പ്രതിക്കെതിരെയുണ്ട്.

കൊണ്ടോട്ടി മോങ്ങം കൈനല്‍ പറമ്പ് റംഷാദ് എന്ന നൗഷാദ്(20) ആണ് രക്ഷപെട്ടത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. കോവിഡ് ബാധിതനായ ഇയാളെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ എത്തിച്ചത്. ബുധനാഴ്ച രാവിലെ ചികില്‍സക്ക് എത്തിയ ആരോഗ്യ പ്രവര്‍ത്തകരാണ് പ്രതി രക്ഷപെട്ട വിവരം അറിയുന്നത്. ഉടനെ മഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചികില്‍സയിലായിരിക്കെ ജൂണ്‍ എട്ടിനും ഇയാള്‍ ആശുപത്രിയില്‍ നിന്ന് രക്ഷപെട്ടിരുന്നു. അന്ന് ശുചിമുറിയിലെ വെന്റിലേറ്റര്‍ വഴി പുറത്ത് ചാടിയ ഇയാള്‍ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്. സംഭവത്തിന് രണ്ടുദിവസം കഴിഞ്ഞ് കൊണ്ടോട്ടി പൊലീസാണ് ഇയാളെ പിടികൂടിയത്. മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, കുന്ദമംഗലം എന്നീ സ്റ്റേഷനുകളില്‍ ആറ് കേസുകളില്‍ പ്രതിയാണ് ഇയാള്‍.

Sharing is caring!