മന്ത്രി ജലീലിനെതിരെ കെ.എം.ഷാജി

മന്ത്രി ജലീലിനെതിരെ  കെ.എം.ഷാജി

മന്ത്രി ജലീലിനെതിരെ കെ.എം.ഷാജി രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജിയുടെ ആരോപണം.
മതവും അതിന്റെ തത്വങ്ങളും അധികാരം നിലനിര്‍ത്താനും ഏമാന്മാരെ പ്രീണിപ്പിക്കാനും വേണ്ടി പരിഹാസത്തോടെ എടുത്ത് ഉപയോഗിച്ചിരുന്ന ഒരു മഹാമാന്യനിതാ മതചിഹ്നങ്ങള്‍ കൊണ്ടുള്ള മേല്‍കുപ്പായമണിഞ്ഞ് താന്‍ തട്ടിപ്പുകാരനല്ലാ എന്ന് വിളിച്ച് കരഞ്ഞ് അങ്ങാടിയിലൂടെ ഓടുന്നു.

നൂണകള്‍ കൊണ്ട് കൊട്ടാരം കെട്ടിപ്പൊക്കുകയെന്ന് കേട്ടിട്ടുണ്ട്, എന്നാല്‍ നുണകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയൊരു ജീവിതത്തിന്റെ തകര്‍ച്ചയാണു സ്വര്‍ണ്ണക്കടത്ത് കേസില്‍ പേരു ചേര്‍ക്കപ്പെടുക വഴി ജലീലിനു സംഭവിച്ചത്

കൂടെ നിന്നവര്‍ക്കും ഒന്നിച്ചു പ്രവര്‍ത്തിച്ചവര്‍ക്കും മാത്രം മനസ്സിലാവുന്ന, എന്നാല്‍ മറ്റുള്ളരോട് പറഞ്ഞു ബോധ്യപ്പെടുത്താനാവാത്തവണ്ണം കള്ളങ്ങള്‍ കൊണ്ട് മതിലു കെട്ടിയൊരു ജീവിതം.
”പെട്ടു” എന്നു തോന്നുമ്പോഴെല്ലാം ഒരു ഉളുപ്പുമില്ലാതെ തള്ളിപറഞ്ഞതൊക്കെയും എടുത്തു പിടിക്കും,
അതു സിമിയായാലും ജമാഅത്തെ ഇസ്ലാമിയായാലും ലീഗായാലും ഇതാ ഇപ്പോള്‍ നെഞ്ചില്‍ ചെര്‍ത്ത് പിടിക്കുന്ന പാണക്കാട്ട് തങ്ങളായാലും മതഗ്രന്ഥങ്ങളായാലും.

‘വിശുദ്ധഖുര്‍ആനിനെ വലിച്ചിഴക്കുന്നു’ എന്നാണു ഇപ്പൊള്‍ ഖുര്‍ആന്‍ സ്‌നേഹത്താല്‍ വീര്‍പ്പ്മുട്ടുന്ന മന്ത്രി പറയുന്നത് (”സിറാത്തുല്‍ മുസ്തഖീം” എന്ന ഖുര്‍ആന്‍ വചനത്തെ കമ്യൂണിസ്റ്റ് കയ്യടിക്കായി തള്ളിപ്പറഞ്ഞ മാന്യദേഹമാണിയാള്‍ )

ഇവിടെ ആരാണു ഖുര്‍ആനെ ഇത്തരമൊരു വിഷയത്തിലേക്കു കൊണ്ട് വന്നത്.
ഏതു സംഘടനയാണു, നേതാവാണു കുറച്ചു ഖുര്‍ആന്‍ എത്തിച്ചു തരണമെന്ന് ജലീലിനോട് ആവശ്യപ്പെട്ടത്
ഇനി ആരും പറയാതെ ഇങ്ങോട്ട് അയച്ചതാണെന്നാണു വാദമെങ്കില്‍ ഡിപ്ലോമറ്റിക് ചാനല്‍ വഴി ഖുര്‍ആന്‍ ഇങ്ങനെ അയക്കുന്ന പതിവില്ലെന്നു യു.എ.ഇ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു ,,,
ഇനി ഈ ഖുര്‍ആന്‍ കൊടുത്തയച്ച വ്യക്തിയാണെങ്കില്‍ സ്വര്‍ണ്ണക്കടത്തില്‍ കമ്മീഷന്‍ പറ്റുന്ന ആളാണെന്നു തെളിയുകയും ചെയ്തിരിക്കുന്നു

അപ്പോള്‍ ആരും ആവശ്യപ്പെടാത്ത എന്നാല്‍ ആരൊ കൊടുത്ത ഖുര്‍ആന്‍ സര്‍ക്കാര്‍ വണ്ടിയില്‍ കൊണ്ട് വന്ന് നാട്ടില്‍ വിതരണം ചെയ്യുന്നതിനിടെ തികച്ചും ”നിഷ്‌കു” ആയ എന്നെ ലീഗുകാര്‍ പിടികൂടി തല്ലുന്നെ എന്ന ഈ മന്ത്രി പുംഗവന്റെ കരച്ചില്‍ വിശ്വസിക്കാന്‍ മാത്രം അത്ര വിഡ്ഡികള്‍ ഒന്നുമല്ല സമുദായവും സമൂഹവും

”ഖുര്‍ ആന്‍ കൊണ്ടുള്ള ഏറാണെങ്കില്‍ പിടിക്കുകയല്ലാതെ നിവൃത്തിയില്ല” എന്ന് സമുദായം കരുതുന്നുവെങ്കില്‍ അത് അവരുടെ മനസ്സിന്റെ നിഷ്‌കളങ്കതയാണു.
അതില്‍ കയറി രക്ഷപ്പെടാമെന്ന് കരുതരുത്.

ഹൈദരലി തങ്ങള്‍ ഞങ്ങളുടെ നേതാവാണു , സി.പി.എമ്മിന്റെ അല്ല. തങ്ങളാണു ശരി പറയുകയെന്നതിനു എന്തായാലും ജലീലിന്റെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്കാവശ്യമില്ല .. പ്രത്യേകിച്ചും ”അപ്പപ്പോള്‍കാണുന്നവരെ അപ്പോള്‍ തോന്നുന്നത് വിളിച്ചു ‘ ശീലിച്ച തന്നെപ്പോലൊരുത്തന്റെ

ഇവിടെ സംഭവിച്ചത് മറ്റൊന്നുമല്ല കാലം പാത്തും പതുങ്ങിയും കാത്തിരിക്കുകയായിരുന്നു
വഴുതിപോവാത്തവണ്ണം ഒരു പെരും നുണയനെ പിടിക്കാന്‍
ഒത്തു കിട്ടിയപ്പോള്‍ കടിച്ചു കുടഞ്ഞ് വലിച്ചു പുറത്തിട്ട് ജനങ്ങള്‍ക്കു കാണിച്ചു കൊടുത്തു എന്നെ ഉള്ളൂ

കമന്റ്

ഈ യുദ്ധത്തില്‍ സത്യമെ ജയിക്കു എന്ന് ജലീല്‍ !
സത്യം ജയിപ്പിക്കാനുള്ള യുദ്ധത്തിനു പോകുമ്പോഴെങ്കിലും തലയില്‍ മുണ്ടിടാതെ പോകാന്‍ പഠിക്ക് ജലീല്‍

Sharing is caring!