മലപ്പുറം തവനൂരില്‍ 1.38 കോടിരൂപയുടെ ഹവാല പണം പിടികൂടി

മലപ്പുറം തവനൂരില്‍ 1.38 കോടിരൂപയുടെ ഹവാല പണം  പിടികൂടി

കുറ്റിപ്പുറം: തവനൂര്‍ കൂരടയിലെ അരിഗോഡൗണ്ടിലേക്ക് ധാന്യങ്ങളുമായെത്തിയ ലോറിയുടെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന രേഖകളില്ലാത്തഒരു കോടി മുപ്പത്തിയെട്ട് ലക്ഷത്തി എണ്‍പതിനായിരം രൂപ പാടി കൂടി. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. നാഗ്പൂരില്‍ നിന്ന് ഇരുപത്തിയഞ്ച് ടണ്‍ ധാന്യങ്ങളുമായാണ് ലോറി തവനൂരിലെത്തിയത്. ഇവ ഗോഡൗണില്‍ ഇറക്കിയതിന് ശേഷമാണ് പരിശോധന നടത്തിയത്. നാഗ്പൂരില്‍ നിന്ന് ഷിനോയ് എന്നയാള്‍ സഹോദരന്‍ ഷിജോക്ക് വേണ്ടി അയച്ച പണമെന്നാണ് ലഭിച്ച വിവരം. ലോറി ഡ്രൈവര്‍ ചമ്രവട്ടം സ്വദേശി വൈശാഖ്‌നെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇതേ ലോറിയില്‍ നിരവധി തവണ ഇത്തരത്തില്‍ പണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. ലോറിയുടെ ഉള്‍പശത്ത് രണ്ട് അറകളിലായി നാലുചാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.

Sharing is caring!