കരിപ്പൂര്‍ വിമാനത്തവളം കേന്ദ്രീകരിച്ച് സ്വര്‍ണ്ണ കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍

കൊണ്ടോട്ടി: വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും രണ്ടരക്കിലോ സ്വര്‍ണ്ണം കവരുകയും ചെയ്ത സംഭവത്തില്‍ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തീരങ്കാവ് സ്വദേശി അച്ചിതൊടിപറമ്പ് ഷാനിദ് (31) നെയാണ് കൊണ്ടോട്ടി സിഐ കെ ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
2019 മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കാലികറ്റ് എയര്‍പ്പോര്‍ട്ട് വഴി കടത്തിയ സ്വര്‍ണ്ണവുമായി വീട്ടിലേക്ക് പോകവെ പിന്തുടര്‍ന്നെത്തിയ കവര്‍ച്ചാ സംഘം ഇയാളെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച ശേഷം സ്വര്‍ണ്ണം കവരുകയായിരുന്നു. മുഖ്യ പ്രതി പിടിയിലായതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
കൂട്ടാളികള്‍ പിടിയിലായതറിഞ്ഞ് മുഖ്യ പ്രതി ചൈനയിലേക്ക് മുങ്ങിയതായിരുന്നു. എന്നാല്‍ ചൈനയില്‍ കൊവിഡ് വ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബ്ബന്ധിതനായ ഇയാളെ കൊണ്ടോട്ടിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *