ഡോ. ജഅ്ഫര്‍ ഹുദവിക്ക് മലേഷ്യയില്‍ അസി.പ്രൊഫസറായി നിയമനം
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി ഡോ. ജഅ്ഫര്‍ ഹുദവി പുവ്വത്താണിക്ക് പ്രമുഖ രാജ്യാന്തര ഇസ്ലാമിക സര്‍വകലാശാലയായ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി മലേഷ്യ (ഐ.ഐ.യു.എം)യില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം.
ഐ.ഐ.യു.എമ്മിലെ കുല്ലിയ്യ ഓഫ് എജ്യുക്കേഷനിലാണ് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചത്.
ദാറുല്‍ഹുദാ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നു റാങ്കോടെ
ഹുദവി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഐ.ഐ.യു.എം എജ്യൂക്കേഷന്‍ ഡിപാര്‍ട്ട്മെന്റില്‍ നിന്നു ബിരുദാനന്തര ബിരുദവും മലേഷ്യന്‍ ടെക്നോളജി സര്‍വകലാശാല (യു.ടി.എം)യില്‍ നിന്നു പി.എച്ച്.ഡിയും നേടി. ദാറുല്‍ഹുദാ യു.ജി സ്ഥാപനമായ പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ നിന്നായിരുന്നു അദ്ദേഹം ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്.
2014 ല്‍ ഐ.ഐ.യു.എമ്മിലെ മികച്ച വിദ്യാര്‍ത്ഥി പട്ടം ലഭിച്ചത് ജഅ്ഫര്‍ ഹുദവിക്കായിരുന്നു.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പുവ്വത്താണി പറമ്പൂര് യൂസുഫ്- ഫാത്വിമ സുഹ്റ ദമ്പതികളുടെ മകനാണ്. ദാറുല്‍ഹുദാ മാനേജ്മെന്റും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയും ജഅ്ഫര്‍ ഹുദവിയെ അനുമോദിച്ചു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]