മേല്‍മുറി അഞ്ചീനി കുളത്തിന്റെ ചുറ്റുഭാഗവും ബ്യുട്ടീഫിക്കേഷന്‍ ചെയ്ത് മിനി പാര്‍ക്ക് ആക്കും

മലപ്പുറം : മേല്‍മുറി കോണോംപാറയിലെ അനവധി ആളുകള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന അഞ്ചീനി കുളം അഭിവൃദ്ധിപ്പെടുത്തുകയും നാഷണല്‍ ഹൈവേയുടെ ഉയരത്തില്‍ ഉയര്‍ത്തി നാലുഭാഗവും രണ്ടര മീറ്റര്‍ വീതിയില്‍ ഇന്റര്‍ലോക്ക് വെച്ച് ഫുട്പാത്തും സൈഡില്‍ ഇരിപ്പിടങ്ങളും ലൈറ്റുകളും ചെടികളും സ്ഥാപിച്ച് ഭംഗിയാക്കുന്നതിനു വേണ്ടിയുള്ള പ്രൊജക്ട് ലെന്‍സ്ഫെഡ് മലപ്പുറം ഏരിയാ കമ്മിറ്റിയാണ് തയ്യാറാക്കിയത്. മാത്രവുമല്ല കുളം മുതല്‍ തോട് വരെയുള്ള വിശാലമായ സ്ഥലത്ത് തോടിന്റെ സൈഡില്‍ കെട്ടി ഉയര്‍ത്തി മണ്ണ് ഫില്‍ചെയ്ത് അതില്‍ പൂന്തോട്ടങ്ങളും ചെടികളും ഫുട്പാത്തുകളും ഇരിപ്പിടങ്ങളും സൈഡില്‍ രണ്ട് ടോയ്ലറ്റുകളും മൊത്തത്തില്‍ കമ്പിവേലിയുടെ മതില്‍ ഉണ്ടാക്കുകയും ചെയ്യും. നാഷണല്‍ ഹൈവേ മുതല്‍ കുളം വരെയുള്ള പാര്‍ക്കിംഗ് സ്ഥലത്ത് ഇന്റര്‍ലോക്ക് വിരിച്ച് ഭംഗിയാക്കുകയും കടക്കാന്‍ ചെറിയൊരു എന്‍ട്രന്‍സും മുന്‍ഭാഗം ചെടികള്‍ വെച്ച് ഭംഗിയാക്കുകയും ചെയ്യും. മൊത്തം പദ്ധതിക്ക് ഏകദേശം 45 ലക്ഷം രൂപ വരുന്നതാണ്. എഞ്ചിനിയേഴ്സ് ഡേ സുദിനമായ സെപ്തംബര്‍ 15 ന്റെ ഭാഗമായി മലപ്പുറം എം എല്‍ എ ശ്രീ. പി. ഉബൈദുള്ള ലെന്‍സ്ഫെഡ് മലപ്പുറം ഏരിയാ ഭാരവാഹികള്‍ പ്രൊജക്ട് സമര്‍പ്പിച്ചു. ഫണ്ടിന് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എം എല്‍ എ അറിയിച്ചു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *