താനൂരില്‍ കടലില്‍ കാണാതായ 42കാരന്റെ മൃതദേഹം കാസര്‍കോഡ് മഞ്ചേശ്വരത്ത് നിന്നും കണ്ടെത്തി

പൊന്നാനി: താനൂരില്‍ കടലില്‍ കാണാതായ 42കാരന്റെ മൃതദേഹം കാസര്‍കോഡ് മഞ്ചേശ്വരത്ത് നിന്നും
കണ്ടെത്തി. താനൂര്‍ ഒട്ടുംപുറം സ്വദേശി കുഞ്ഞാലകത്ത് ഉബൈദിന്റെ (42) മൃതദേഹമാണ് കണ്ടെത്തിയത്.കാസര്‍കോഡ് മഞ്ചേശ്വരത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.ഒരാഴ്ച മുമ്പ് മത്സ്യ ബന്ധനത്തിനിടെ ചെറുവള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒട്ടുപുറം സ്വദേശി കുഞ്ഞാലകത്ത് ഉബൈദിന്റെ മൃതദേഹമാണ് കാസര്‍കോഡ് മഞ്ചേശ്വരത്ത് കരക്കടിഞ്ഞ നിലയില്‍ കണ്ടെടുത്തത്. എന്നാല്‍ നാലു ദിവസം മുമ്പ് കടലില്‍ താനൂര്‍ ഭാഗത്ത് നിന്നും കണ്ടെത്തിയ മൃതദേഹം ഉബൈദിന്റെതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ താനൂരില്‍ ഖബറടക്കിയിരുന്നു.ഇത് പൊന്നാനിയില്‍ വള്ളം മറിഞ്ഞ് കാണാതായ പൊന്നാനി മുക്കാടി സ്വദേശി മദാറിന്റെ കബീറിന്റെ മൃതദേഹമാണെന്ന് ആരോപിച്ച് കബീറിന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് ഡി.എന്‍.എ പരിശോധന നടത്താനുള്ള തീരുമാനത്തിനിടെയാണ് ഉബൈദിന്റേതെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു പറയുന്ന മൃതദേഹം തിങ്കളാഴ്ച മഞ്ചേശ്വരത്ത് നിന്നും കണ്ടെത്തിയത്.മൃതദേഹം ലഭിച്ചെന്ന വിവരത്തെത്തുടര്‍ന്ന് തീരദേശ പൊലീസും, ബന്ധുക്കളും കാസര്‍കോഡ് എത്തിയതിനെത്തുടര്‍ന്നാണ് ഉബൈദിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്.എന്നാല്‍ നിലവില്‍ ആദ്യം ലഭിച്ച മൃതദേഹത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ രണ്ട് മൃതദേഹങ്ങളും ഡി.എന്‍.എ പരിശോധന നടത്തിയതിന് ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയുള്ളൂ.സെപ്റ്റംബര്‍ ആറിന് ഉച്ചയോടെയാണ് അഞ്ചംഗ സംഘം ഒട്ടും പുറം അഴിമുഖത്ത് നിന്നും ചെറുവള്ളത്തില്‍ മത്സ്യ ബന്ധനത്തിന് പുറപ്പെട്ടത്. രാത്രിയോടെയാണ് തോണി അപകടത്തില്‍ പെട്ടത്. മൂന്ന് പേരെ പരപ്പനങ്ങാടി ഹാബര്‍ പരിസരത്ത് നിന്നും മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി കരകെത്തിച്ചിരുന്നു. കോര്‍മ്മാന്‍ കടപ്പുറം വെളിച്ചന്റെ പുരക്കല്‍ സൈതലവി, ഉന്മയത്തിന്റെ പുരക്കല്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ , ഫാറൂഖ് പള്ളി ആണ്ടിക്കടവത്ത് ഉമ്മര്‍ എന്നിവരാണ് രക്ഷപ്പെട്ടത് . ഫാത്തിമയാണ് ഉബൈദിന്റെ ഭാര്യ. മക്കള്‍:മുസ്തഫ, ഉദൈഫ . പൊന്നാനിയില്‍ വള്ളം മറിഞ്ഞാണ് കബീറിനെയാണ് കാണാതായത്. നാലുപേരുമായി പോയ നൂറില്‍ഹൂദ എന്ന വളളമാണ് ഞായറാഴ്ച അപകടത്തില്‍പ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ പടിഞ്ഞാറക്കര നായര്‍തോട് ഭാഗത്തേക്ക് നീന്തിക്കയറുകയായിരുന്നു. ഇതിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കബീറിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചതെന്നാണ് വിവരം. അനീഷയാണ് കബീറിന്റെ ഭാര്യ. മക്കള്‍: റിനീഷ, സല്‍വില്‍, നിഹാല്‍

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *