പുതിയ കെ.പി.സി.സി ഭാരവാഹികള്‍ക്ക് ഡി.സി.സിയില്‍ സ്വീകരണം നല്കി
മലപ്പുറം: കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഇ.മുഹമ്മദ് കുഞ്ഞി,വി.എസ് ജോയ്, വി.എ കരീം,കെ.പി.സി.സി സെര്ട്ടറിമാരായ പി.ടി അജയമോഹന്,കെ.പി അബ്ദുള്‍ മജീദ്,വി.ബാബുരാജ്, കെ.പി നൗഷാദ് അലി എന്നിവര്‍ക്ക് ജില്ലാ കോണ്‍ഗ്രസ് ഓഫീസില്‍ സ്വീകരണം നല്കി. പുതിയ ഭാരവാഹികളെ ഷാള്‍ അണിയിച്ചുകൊണ്ട് ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ് സ്വീകരിച്ചു.
തുടര്‍ന്നു നടന്ന സ്വീകരണ യോഗത്തില്‍ സംഘടനയെ മുന്നോട്ട് നയിക്കാന്‍ പുതിയ ഭാരവാഹികളുടെ ആത്മാര്‍ത്ഥ സഹകരണം ഉണ്ടാകണം എന്നു അഭ്യര്‍ത്ഥിച്ചു. സ്വീകരണ യോഗത്തില്‍ ഡി.സി.സി ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കാത്തലി,പി.സി വേലായുധന് കുട്ടി, സക്കീര്‍ പുല്ലാര,കമ്പീര്‍ മാസ്റ്റര്‍, മുജീബ് ആനക്കയം, ഉപ്പൂട്ടന് ഷൗക്കത്ത്, ജയപ്രകാശ് എന്ന ഉണ്ണി,ഹാരിസ് മുധൂര്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി നൗഫല്‍ ബാബു, തുടങ്ങിയവര്‍ പ്രസംഗിച്ചു.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]