കുത്തിയൊഴുകുന്ന പുഴയില്‍ ഒഴുക്കില്‍പ്പെട്ട കാട്ടാനക്കുട്ടിയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

കുത്തിയൊഴുകുന്ന പുഴയില്‍  ഒഴുക്കില്‍പ്പെട്ട കാട്ടാനക്കുട്ടിയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന്  അതിസാഹസികമായി രക്ഷപ്പെടുത്തി

മലപ്പുറം: കുത്തിയൊഴുകുന്ന പുഴയില്‍ ഒഴുക്കില്‍പ്പെട്ട കാട്ടാനക്കുട്ടിയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചിങ്കക്കല്ല് പുഴയില്‍ നിന്ന് ആനക്കുട്ടിയെ മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. ചിങ്കക്കല്ല് ആദിവാസി കോളനിക്ക് സമീപത്ത് നിന്ന് പുഴയോരത്ത് കാട്ടാനകളുടെ ബഹളം കേട്ടാണ് കോളനിയിലുള്ളവര്‍ ;വിവരം അറിയന്നത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് സംഭവം. കോളനിക്കാര്‍ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. കോളനിയില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ താഴെ വള്ളിപ്പൂളയില്‍ വെച്ച് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്താനായത്.
ഇതിനിടെ വിവരമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ആനക്കുട്ടിയെ കയറുകള്‍ കെട്ടി വലിച്ചും തള്ളിയുമാണ് പുഴയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കുറേ ദൂരം നടത്തിയ കുട്ടിയാനയെ ഗുഡ്സ് ഓട്ടോയില്‍ കയറ്റി വനത്തില്‍ വിട്ടു. ഏറെ സാഹസപ്പെട്ട് വനത്തിലെത്തിച്ച കുട്ടിയാന ഞായറാഴ്ച നേരം വെളുത്തപ്പോഴേക്കും ആനക്കൂട്ടത്തിന്റെ കൂടെ ചേര്‍ന്നെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

Sharing is caring!