മലപ്പുറം പരപ്പനങ്ങാടി സ്വദേശി ജിദ്ദയില്‍ കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം പരപ്പനങ്ങാടി സ്വദേശി ജിദ്ദയില്‍  കോവിഡ് ബാധിച്ച് മരിച്ചു

പരപ്പനങ്ങാടി: 25 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചുവരികയായിരുന്ന പരപ്പനങ്ങാടിഅങ്ങാടി സ്വദേശിയായ പ്രവാസി ജിദ്ദയില്‍ കോവിഡ് ബാധിച്ചു മരിച്ചു. ചുക്കന്‍ ഹംസകോയ (54) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുല്ല ഹോസ്പിറ്റലില്‍ ചികില്‍സയില്‍ ഇരിക്കെ ഇന്നു പുലര്‍ച്ചെയാണ് മരണം.25 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം ജിദ്ദ കന്ദ്ര ഡിസ്ട്രിക്ടില്‍ ബൈത്തുല്‍ നഗം എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.പിതാവ്: മുഹമ്മദ്, മാതാവ്: പാത്തുമ്മു, ഭാര്യ : സുല്‍ഫത്ത്. മക്കള്‍: അനസ്, അനീസ്, രഹ്നാസ്, അസീല്‍. റിംനാസ്. സഹോദരങ്ങള്‍ അലവികുട്ടി, ചെറിയാവ, അബ്ബാസ്, മുനീര്‍, ഖദീജ, സഫിയ, നഫീസ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Sharing is caring!