പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച 22 കാരന് വളാഞ്ചേരി പൊലീസിന്റെ പിടിയില്‍
വളാഞ്ചേരി:പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസ്സുക്കാരന് വളാഞ്ചേരി പൊലീസിന്റെ പിടിയില്‍.വളാഞ്ചേരി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ചൈല്‍ഡ് ലൈന്‍ മുഖേന ലഭിച്ച പരാതിയെ തുടര്‍ന്നാണ് സഹോദരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. വളാഞ്ചേരി പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ. എം.കെ. ഷാജിയും സംഘവും ആണ് പ്രതിയെ പിടികൂടിയത്.പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേ സമയം നേരത്തെ ഈ പെണ്‍കുട്ടി ഉള്‍പ്പെടെ 10, 13, 14, 17 വയസ്സ് പ്രായമുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ രണ്ടാന്ഛന് അറസ്റ്റിലായിരുന്നു.ഈ സമയത്ത് നാലുപെണ്കുട്ടിളുടേയും മൊഴിയെടുക്കുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തപ്പോഴും സഹോദരന് പീഡിപ്പിച്ചതായുള്ള സൂചനയൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ സുഹൃത്തായ മറ്റൊരുപെണ്‍കുട്ടി സമാനമായി പീഡനത്തിനിരയായതായി ഈകുട്ടിയോട് പറഞ്ഞപ്പോഴാണ് താന്‍ രണ്ടാനച്ഛന് പുറമെ സഹോദരന്റേയും ലൈംഗിക പീഡനത്തിന് ഇരയായതായി പെണ്‍കുട്ടി പറഞ്ഞത്. പിന്നീട് ഇക്കാര്യം സുഹൃത്തായ പെണ്‍കുട്ടി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനും ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നിലും വ്യക്തമാക്കി. ഇതോടെ ചൈല്‍ഡ് പ്രൊട്ടക്ഷന്യൂണിറ്റ് ഇരയായ പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കയതോടെയാണ് സംഭവം യാഥര്ഥ്യമാണെന്ന് ബോധ്യപ്പെട്ടത്. ഇതോടെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റ് വളാഞ്ചേരിയില്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.47കാരനായ രണ്ടാനച്ഛനായ ഇവരുടെ പിതാവ് നാലുപെണ്മക്കളെ പീഡിപ്പിച്ച കേസില്‍ നിലവില്‍ മഞ്ചേവി സബ്ജയിലിലാണ്. ഈകേസില്‍ പ്രതിയായ പിതാവിന് പോക്സോ കോടതി ജാമ്യം നിഷേധിച്ചിരുന്നു. 2020 ജനുവരി 17ന് മുമ്പുള്ള പലദിവസങ്ങളില്‍ 10 വയസ്സുകാരിയെയും 2019 ഏപ്രില്‍ മാസത്തില്‍ 14കാരിയെയും 2020 ജനുവരി 15ന് മുമ്പുള്ള പലദിവസങ്ങളില്‍ 17കാരിയെയും 2019 ഡിസംബര്‍ 26നും 2020 ജനുവരി 16നുമിടയില്‍ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പീഡനത്തെ തുടര്‍ന്ന് ഫാത്തിമ ചാരിറ്റി ഹോമില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍ സിസ്റ്റര്‍ ആന്മേരിയോട് പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. പിതാവിനെ കഴിഞ്ഞ ജനുവരി 18നാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരനെ ഇന്നലെയാണ് പോലീസ് അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇനി മറ്റുസഹോദരിമാര്ക്കും സമാനമായ പീഡനം ഉണ്ടായിട്ടുണ്ടോയെന്ന് അറിയാന്‍ ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനുള്ള നീക്കത്തിലാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]