മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്‌കാരം പാണക്കാട് ഹൈദരലി തങ്ങള്‍ സി.പി ഷാജിക്ക് സമര്‍പ്പിച്ചു

മലപ്പുറം: നാടിനും ജനങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച പൊതുപ്രവര്‍ത്തകനായിരുന്നു കടമ്പോട്ട് ബാപ്പു ഹാജിയെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. കടമ്പോട്ട് ബാപ്പു ഹാജി ഫൗണ്ടേഷന്റെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള രണ്ടാമത് പുരസ്‌കാരം കോഡൂര്‍ പ്രസിഡന്റ് സി.പി ഷാജിക്ക് നല്‍കി സംസാരിക്കുകയായിരുന്നു. വെല്ലുവിളികളെ നേരിട്ട് മുസ്ലിംലീഗ് സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ബാപ്പു ഹാജിയുടെ സേവനം വിസ്മരിക്കാനാവില്ല. വന്യ പിതാവ് പൂക്കോയ തങ്ങളുടെ ഉറ്റമിത്രങ്ങളില്‍ ഓരാളായിരുന്നു അദ്ദേഹമെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. ധീരതയും ആര്‍ത്മാര്‍ത്ഥതയും ഒരുപോലെ സമ്മേളിച്ച വ്യക്തിത്വമായിരുന്നു കടമ്പോട്ട് ബാപ്പു ഹാജി. ആരോഗ്യവും സമ്പത്തും സംഘടനക്കും സമുദായത്തിനും നാടിനും നല്‍കിയ അദ്ദേഹത്തിന്റെ സ്മരണക്കായി നല്‍കുന്ന അവാര്‍ഡ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ കെ.പി.എ മജീദ് ബാപ്പു ഹാജിയെ അനുസ്മരിച്ചു. ചന്ദ്രിക പത്രാധിപരും ജൂറി ചെയര്‍മാനുമായ സി.പി. സൈതലവി പുരസ്‌കാരം സംബന്ധിച്ച് വിശദീരിച്ചു. സി.കെ.എ റസാഖ്, പുല്ലാണി സൈത്, പി.കെ അസ്ലു, കടമ്പോട്ട് മൂസ, ടി.ടി ബാവ മാസ്റ്റര്‍, കടമ്പോട്ട് നാസര്‍, സി.ടി അഹമ്മദ് കുട്ടി, കെ.പി മുഹമ്മദ് കുട്ടി, എം.പി മുഹമ്മദ്, എം.കെ മുഹ്സിന്‍, കെ.എന്‍.എ ഹമീദ് മാസ്റ്റര്‍, യു.ടി മുഹമ്മദ് കുട്ടി, കെ.സി ഫൈസല്‍ മാസ്റ്റര്‍ പ്രസംഗിച്ചു. 2015-20 കാലയളവില്‍ ജനക്ഷേമത്തിനും വികസനത്തിനും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് സി.പി ഷാജിയെ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *