14ാംവയസ്സിനുള്ളില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ മലപ്പുറത്തെ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു
മലപ്പുറം: 14-ാംവയസ്സിനുള്ള ഖുര്‍ആന്‍ മന:പാഠമാക്കിയ അപൂര്‍വ്വം വിദ്യാര്‍ഥികളില്‍ ഒരാള്‍. മൂന്ന് പെണ്മക്കളുള്ള കുടുംബത്തിലെ ഏക ആണ്‍തരി. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കാല്‍വഴുതിവീണ കുളത്തില്‍ വീണ മലപ്പുറത്തെ 14കാരന് മരിച്ചു. മലപ്പുറം കിഴിശ്ശേരിയിലെ കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ മുങ്ങി താഴ്ന്ന 14കാരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ ഇന്നാണ് മരിച്ചത്. കിഴിശ്ശേരി ബാലത്തില്‍പുറായ വളപ്പില്‍ വീട്ടില്‍ സൈനുദ്ധീന്റെ മകന് ഹാഫിള് മുഹമ്മദ് ആദില്‍(14)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കിഴിശ്ശേരിയിലെ പഞ്ചായത്ത് കുളത്തില്‍വെച്ച് അബദ്ധത്തില്‍ കാല്‍വഴുതിവീണ് മുങ്ങിയത്. മുങ്ങിത്താഴുന്നത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ കണ്ടതോടെ നിലവിളിക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ ഓടിയെത്തിയാണ് ഓടിയെത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ആദ്യം കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെ ഇന്ന് ഉച്ചയോടെ മരിച്ചു. പൊന്മുണ്ടം ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് ഖുര്‍ആന്‍ മനപാഠമാക്കിയ മുഹമ്മദ് ആദില്‍ ഉപരിപഠനാത്ഥം നന്തി ജാമിഅ ദാറുസലാം തര്‍ഖിയ്യയില്‍ ചേര്‍ന്നിരുന്നു.അവിടെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.മാതാവ്.ആസൂറ.സഹോദരങ്ങള്‍:സഹല,ശംന,ആദില.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കിഴിശ്ശേരി ചക്കുംകുളം ജുമുഅത്ത് പള്ളി കബര്‍സ്ഥാനില്‍ മറവു ചെയ്യും.
മുഹമ്മദ് ആദിലിന്റെ മരണത്തെ കുറിച്ച് നന്തി ജാമിഅ ദാറുസലാം തര്ഖിയ്യയിലെ പ്രിന്‍സിപ്പല്‍ സക്കീര്‍ ഹൈത്തമി കീച്ചേരി തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റ് താഴെ:
അവന് പോയി…
ആയിരക്കണക്കിനാളുകളെ കൊണ്ട് പതിനായിരക്കണക്കിന് സ്വലാത്തുകള്‍ ചൊല്ലിച്ച് ഒരു യാത്ര….
പിന്നീട് വരുന്ന തന്റെ മാതാപിതാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് സ്നേഹത്തോടെ വരവേല്‍ക്കാന്‍ കുറച്ച് നേരത്തേ ഒരു പോക്ക്.. അല്ലെങ്കിലും ആ മാതാപിതാക്കളെന്തൊരു ഭാഗ്യവാന്മാരാണ്..
മൂന്ന് പെണ്‍കുട്ടികളോടൊപ്പം അല്ലാഹു അവര്‍ക്ക് നല്കിയ ഏക ആണ്‍തരി..
അവനവരെ ശുപാര്‍ശചെയ്തു സ്വര്‍ഗ്ഗത്തില്‍ എത്തിക്കണം എന്ന മോഹത്താലാണല്ലോ അവരവനെ ഹാഫിളാക്കിയത്..പിന്നീട് മുന്നൂറോളം ഹാഫിലുകളായ സഹപാഠികളോടൊപ്പം
ഉപരിപഠനത്തിന് വേണ്ടി നന്തി ദാറുസ്സലാം തര്‍ഖിയ കോളേജില്‍ ചേര്‍ത്തത്…
ആദില്‍ കുളത്തില്‍ വീണ് അപകടത്തില്‍പെട്ടു എന്ന വാര്‍ത്ത കേട്ട മുതല്‍ അവന്റെ തര്ഖിയയിലെ കൂട്ടുകാര്‍ 4444 നാരിയത്ത് സ്വലാത്ത് ചൊല്ലാന്‍ തുടങ്ങി.. അത് പിന്നെ ദാറുസലാം മുഴുവനായി ഏറ്റെടുത്തു.
പിന്നീട് ദാരിമി കളായ ആയിരക്കണക്കിന് പണ്ഡിതന്മാര്…അവരുടെ കുടുംബക്കാര്..
അങ്ങിനെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ വെന്റിലേറ്ററില്‍ കിടന്നു മൂന്ന് ദിവസത്തോളം ആയിരക്കണക്കിന് ആളുകളെ കൊണ്ട് പതിനായിരക്കണക്കിന് നാരിയത്ത് സ്വലാത്തുകള്‍ ചൊല്ലിച്ച് ഹാഫിള് ആദില്‍ കിഴിശ്ശേരി എന്ന ആ ഭാഗ്യനക്ഷത്രം അസ്തമിച്ചു…..സ്വര്‍ഗ്ഗീയ താരകങ്ങള്‍ക്കിടയില്‍ തിളക്കമുള്ള നക്ഷത്രമായി ഉദയം ചെയ്യാന്‍….അല്ലാഹു അവനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ നമ്മെയും ഒരുമിപ്പിക്കട്ടെ.. ആമീന്‍
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]