ആലംകോട് പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം

ചങ്ങരംകുളം:കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ആലംകോട് പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് തീരുമാനിച്ചു.പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും 7 മണിക്ക് അടക്കണം.വഴിയോരക്കച്ചവടം പൂര്‍ണ്ണമായും ഉപേക്ഷിക്കണം.ഹോട്ടലുകളില്‍ 9 മണി വരെ മാത്രം പാര്‍സല്‍ അനുവദിക്കും.തെരുവോര കച്ചവടങ്ങളും വാഹനങ്ങളില്‍ കൊണ്ട് നടന്നുള്ള മത്സ്യം പഴം പച്ചക്കറി കച്ചവടം അടക്കമുള്ള വില്‍പനയും പഞ്ചായത്തില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കര്‍ശനമായി നിരോധിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനില്‍ പറഞ്ഞു.പഞ്ചായത്തില്‍ കോവിഡ് വ്യാപനം ശക്തമായതിനാല്‍ നിയന്ത്രങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കിയതായും പ്രസിഡണ്ട് പറഞ്ഞു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *