മഴ ശക്തം; പന വീണ് വീട് തകർന്നു; മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു
എടപ്പാൾ: ശക്തമായ കാറ്റിലും മഴയിലും പന വീണ് വീട് തകർന്നു. പന്താവൂർ കരിമ്പിൽ മണാളത്ത് ജബ്ബാറിൻ്റെ വീടിനാണ് കേടുകൾ പറ്റി. സഹോദരൻമാരായ മുഹമ്മദ്, അബ്ദുറഹ്മാൻ എന്നിവരുടെ വീട്ടിലെ തെങ്ങ്, കവുങ്ങ്, വാഴ എന്നിവയും പൊട്ടി വീണു. വിറകുപുരയുടെ ഷീറ്റുകൾ പറന്ന് പോയി.അയൽ വാസിയായ തൃക്കണ്ടിയൂർ സരസ്വതി അമ്മയുടെ വീടിന് മുകളിലെ ഓടുകൾ അടർന്ന് വീണു. പറമ്പിലെ തേക്ക് മരങ്ങളും പൊട്ടിവീണു.
സമീപ പ്രദേശങ്ങളിലും മരം കടപുഴകി വീണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.വെള്ളിയാഴ്ച കാലത്ത് 11 മണിയോടു കൂടിയായിരുന്നു സംഭവം. മഴ ശക്തിയാർജിച്ചതോടെ പലയിടത്തും നെൽകൃഷിയും വെള്ളത്തിലായിട്ടുണ്ട്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




