ഇ.ഡി ചോദ്യം ചെയ്ത വിഷയം അറിഞ്ഞതേ ഇല്ലെന്ന് പച്ചകള്ളം പറഞ്ഞ് മന്ത്രി കെ.ടി ജലീൽ

മലപ്പുറം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തതായി സൂചന ലഭിച്ചതിനെ തുടർന്ന് വിശദ വിവരങ്ങൾക്കായ് മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ട മാധ്യമപ്രവർത്തകനോട് അങ്ങനെയൊരു കാര്യത്തെ കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്നും മനോരമ പത്രത്തിൽ വായിച്ച അറിവ് മാത്രമാണ് ഈ വിഷയത്തിൽ തനിക്കുള്ളു എന്നുമാണ് ജലീൽ പ്രതികരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ലേഖകനോടാണ് ജലീൽ ഇങ്ങനെ പച്ചകള്ളം പറഞ്ഞത്. എന്നാൽ മന്ത്രിയെ ചോദ്യം ചെയ്ത കാര്യം ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് മേധാവി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും ജലീലില്‍ നിന്നും മൊഴിയെടുക്കും എന്നാണ് സൂചന. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നാണ് ചോദ്യം ചെയ്തത്. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ മന്ത്രിയോ മന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളോ ഇതുവരെ തയാറായിട്ടില്ല. ആലുവയില്‍ ഉണ്ടായിരുന്ന മന്ത്രിക്കരികിലേക്ക് ഇന്നലെ രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തിയത്. ഇന്നലെ ഇതുവരെ എന്‍ഫോഴ്‌സ്‌മെന്റ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടിസ് പോലും ലഭിച്ചിട്ടില്ലെന്നുമായിരുന്നു കെ.ടി ജലീലിന്റെ പ്രതികരണം

ഒടുവിൽ മന്ത്രി പ്രതികരിച്ചത് രാജി ആവശ്യമുയര്‍ത്തി പ്രതിപക്ഷം പോര്‍മുഖത്തിറങ്ങിയപ്പോഴാണ്. ഫേസ്ബുക്കിൽ രണ്ടുവരിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു പ്രതികരണം. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്നും സംഭവിക്കില്ല എന്നുമാത്രമാണ് മന്ത്രിയുടെ പ്രതികരണം. ഇ.ഡി. ചോദ്യം ചെയ്തതിനെ തള്ളാനോ കൊള്ളാനോ പോകാതെ ഈ വരിയില്‍ ഒതുക്കിയിരിക്കുകയാണ് മറുപടി.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *